Category: Breaking News

താൻ രാജിവച്ചെന്ന വാർത്തകൾ തള്ളി ജോൺ എം തോമസ്

താൻ രാജിവെച്ചെന്ന വാർത്തകൾ തള്ളി സംസ്ഥാനത്തെ ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ജോൺ എം തോമസ്. കരാർ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടാനുള്ള ആഗ്രഹം താൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള കുടുംബത്തോടൊപ്പം ചേരാൻ പോകുകയാണെന്ന് ജോൺ എം തോമസ്…

‘രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 3 കോടിയാകും’

അടുത്ത രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 3 കോടിയായി ഉയരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പുനെയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം, ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് ഗാർഹിക ലൈംഗിക പീഡനം കുറയുന്നു

സംസ്ഥാനത്ത് ഗാർഹിക ലൈംഗിക പീഡനം കുറയുന്നു. 2019-2020 വർഷത്തെ കുടുംബാരോഗ്യ സർവ്വേയെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ. കേന്ദ്ര സർക്കാരിന്റെ അഞ്ചാമത്തെ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാലാമത്തെ കുടുംബാരോഗ്യ സർവ്വേ 2015-16 കാലയളവിൽ പുറത്തിറക്കിയിരുന്നു.

കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. രാജസ്ഥാനിൽ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡൽഹിയിൽ ചേർന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. മുകുള്‍ വാസ്നിക് നേതൃത്വം നല്‍കുന്ന ഉപസമിതിയിലെ അംഗമാണ് അദ്ദേഹം.

തമിഴ്നാട്ടിൽ കസ്റ്റഡി മരണം; പോലീസുകാര്‍ക്കെതിരെ കൊലകുറ്റം ചുമത്തി

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. അറസ്റ്റ് ഉടൻ ഉണ്ടാകും. ചെന്നൈ സ്വദേശിയായ വിഘ്നേഷിന്റെ (25) മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് അറസ്റ്റ്. ഒരു സബ് ഇൻസ്പെക്ടർ, ഒരു കോൺസ്റ്റബിൾ, ഒരു ഹോം ഗാർഡ് എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.

നീറ്റ് പി ജി പരീക്ഷ മാറ്റിയെന്ന വാർത്ത വ്യാജം; പരീക്ഷ മെയ് 21ന് തന്നെ

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നീറ്റ് പിജി 2022 പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി വ്യാജ വാർത്തകൾക്കെതിരെ നോട്ടീസ് പുറത്തിറക്കി. പരീക്ഷ ജൂലൈ 9 ലേക്ക് മാറ്റിയതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. നീറ്റ് PG പരീക്ഷ 2022 മെയ് 21 ന് ഷെഡ്യൂൾ…

‘അമ്മ’യില്‍ നിന്ന് രാജിവെക്കുന്നുവെന്നത് ഉറച്ച തീരുമാനം’

താര സംഘടന അമ്മയില്‍ നിന്ന് രാജിവെക്കുന്നുവെന്നത് ഉറച്ച തീരുമാനമെന്ന് നടന്‍ ഹരീഷ് പേരടി. ‘അമ്മ’യ്ക്കുള്ളില്‍ നിന്നുകൊണ്ട് പോരാടാം എന്നത് ഭംഗിവാക്ക് മാത്രമാണെന്നും അങ്ങനെയുള്ള പോരാട്ടം സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമാകില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനി കോൺഗ്രസിലേക്ക്

ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചു. ഗുജറാത്തിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വേളയിൽ കോണൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേവാനി മാധ്യമങ്ങളിൽ സജീവമായിരുന്നു.

ജോ ജോസഫ് സിപിഐഎം അംഗമെന്ന് എ.വിജയരാഘവന്‍

എൽഡിഎഫ് സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ജോ ജോസഫ് സിപിഐഎം അംഗമാണെന്നും ഒന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.