Category: Breaking News

സ്വർണവില കൂട്ടണമെന്ന് ആവശ്യം, സംസ്ഥാനത്ത് വില കുറച്ച് പോര്

സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയിൽ വീണ്ടും തർക്കം. ഇത്തവണ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ച വിലയിൽ വിപണനം നടത്താനാവില്ലെന്ന് അഭിപ്രായപ്പെട്ട വൻകിട ജ്വല്ലറികളിൽ ചിലത് വില കുറച്ചു വിൽക്കുകയാണ്.

“സഭാ സ്ഥാനാർത്ഥി വിവാദം, മതത്തെ വലിച്ചിഴയ്ക്കേണ്ട”

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മതത്തെ വലിച്ചിഴയ്ക്കരുതെന്ന് സാദിഖലി തങ്ങൾ. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുതെന്നും അത്തരമൊരു ശൈലി കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കോൺഗ്രസ് നേതാവ് പോലും ‘നിയമസഭാ സ്ഥാനാർത്ഥി’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; സമ്മതിക്കാതെ സർക്കാർ

കേരളത്തിൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടിയാൽ ആരോഗ്യവകുപ്പ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിനകം തന്നെ ആരോഗ്യവകുപ്പിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

പാചക വാതക വില വര്‍ധനവ് യുദ്ധപ്രഖ്യാപനമെന്ന് കെ.സുധാകരന്‍

പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചത് സാധാരണക്കാരോടുള്ള കേന്ദ്രത്തിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇത് എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും ചേർന്ന് നടത്തുന്ന തട്ടിപ്പാണെന്നും സാധാരണക്കാരന്റെ അടുക്കള അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ പത്ത് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി

ഇടുക്കിയിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന പത്ത് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അരലക്ഷം രൂപ പിഴയും ചുമത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുകയും ലൈസൻസ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

മോദി ഹജ്ജ് ക്വാട്ട വർധിപ്പിച്ചു; അബ്ദുല്ലക്കുട്ടിക്കെതിരെ ട്രോള്‍

ഹജ്ജ് ക്വാട്ടയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ബിജെപി നേതാവ് അബ്ലുല്ലക്കുട്ടിയുടെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു. മോദിയുടെ ഇടപെടൽ കൊണ്ടാണ് കൂടുതൽ ആളുകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാൻ കഴിഞ്ഞതെന്നായിരുന്നു അബ്ലുല്ലക്കുട്ടി പറഞ്ഞത്.

ബിജെപി വക്താവ് തേജീന്ദർപാൽ ബഗ്ഗയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി

പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി നൽകി. ബഗ്ഗയ്ക്ക് പോലീസ് സംരക്ഷണം നൽകാനും നിർദേശം നൽകി. ദ്വാരക ഡെപ്യൂട്ടി മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിൽ ബസ്സില്‍ യാത്ര ചെയ്ത് എം കെ സ്റ്റാലിൻ

ബസിൽ യാത്ര ചെയ്ത് യാത്രക്കാരോട് ക്ഷേമാന്വേഷണം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കിയ സമയത്തായിരുന്നു സ്റ്റാലിന്റെ ബസ് യാത്ര. സ്റ്റാലിൻ തുടർന്ന് നിയമസഭയിലെത്തി നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു.

പരാതിയുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസിനുള്ളിൽ പരാതിയുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി. മാധ്യമങ്ങളിലൂടെ പരാതികൾ ഉന്നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ഇത്തരം സംഭവങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജെ.പി നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരം: എം.എ.ബേബി

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളെ സർക്കാർ സഹായിക്കുന്നുവെന്നത് വസ്തുതയല്ലെന്നും നദ്ദയുടെ പ്രസ്താവന തെളിയിക്കാൻ തെളിവുണ്ടെങ്കിൽ അത് പുറത്തുവിടട്ടെയെന്നും എം.എ ബേബി പറഞ്ഞു.