Category: Breaking News

40 കോടിയുടെ തട്ടിപ്പ്; എഎപി എംഎൽഎയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്റയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. സംഗ്രൂർ ജില്ലയിലെ മലേർകോട്ട്ലയിൽ ഉൾപ്പെടെ പഞ്ചാബിലെ മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ…

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും; ഒഡിഷയില്‍ ജാഗ്രത മുന്നറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നും അടുത്ത ആഴ്ച ആദ്യം ആന്ധ്രാപ്രദേശ്-ഒഡീഷ തീരം കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.

സ്തനാർബുദത്തെ നേരിടാൻ സർക്കാർ ഇടപെടൽ വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

സ്തനാർബുദത്തെ നേരിടാൻ സർക്കാർ വലിയ രീതിയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. സ്തനാർബുദം സമൂഹത്തിൽ ആശങ്കയുടെ ഒരു പ്രധാന കാരണമായി മാറുകയാണെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ഒരു രൂപരേഖ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

രാജ്യദ്രോഹ നിയമത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ന്യായീകരിച്ചു. നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളണമെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുതെന്നും രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

‘ലൈഫ്‌ മിഷനിൽ ഇതുവരെ നിർമ്മിച്ചത് 2,79,465 വീടുകൾ’

ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 2,79,465 വീടുകൾ നിർമ്മിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ജനറൽ വിഭാഗത്തിൽ 1,81,118 വീടുകളും പട്ടികജാതി വിഭാഗത്തിൽ 66,665 വീടുകളും പട്ടികവർഗ വിഭാഗത്തിൽ 25,015 വീടുകളും നിർമിച്ചുനൽകിയിട്ടുണ്ട്.

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോൽവി ഉറപ്പ്’

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ വലിയ പരാജയമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

“അമിത് ഷായ്ക്ക് വിരുന്നൊരുക്കിയതില്‍ രാഷ്ട്രീയമില്ല, മമതയുമായും നല്ല ബന്ധം”

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അത്താഴവിരുന്ന് ഒരുക്കുന്നതിൽ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. രാഷ്ട്രീയമായി ചർച്ച ചെയ്യാൻ ഒന്നുമില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഗാംഗുലി പറഞ്ഞു.

ബിവറേജസ് കോർപറേഷനിൽ ബയോമെട്രിക് പഞ്ചിങ്

ബിവറേജസ് കോർപ്പറേഷനിൽ ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തി ഉത്തരവിറക്കി. കോർപ്പറേഷൻറെ ആസ്ഥാന മന്ദിരത്തിലാണ് ഇത് ആദ്യം നടപ്പാക്കിയത്. 270 കടകളിലും 23 വെയർഹൗസുകളിലും മെഷീൻ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

‘ഓപ്പറേഷന്‍ ജലധാര’ ഉടൻ പൂര്‍ത്തീകരിക്കണമെന്ന് നിർദ്ദേശം

പ്രളയത്തിൽ നിന്ന് ജില്ലയെ രക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഓപ്പറേഷൻ ജലധാര പദ്ധതിയുടെ പൂർത്തീകരണം മെയ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ നിർദ്ദേശം നൽകി. ജില്ലയിലെ പ്രധാന നദികളിൽ കാലവർഷത്തിന് മുന്നോടിയായി അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും…

കാസർകോട്ടെ ഷവർമ സാംപിളുകളിൽ സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം

കാസർകോട് ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ഷവർമ സാമ്പിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. ചിക്കൻ ഷവർമയിൽ സാൽമൊണെല്ല, ഷിഗെല്ല എന്നീ രോഗകാരികളുടെയും കുരുമുളക് പൊടിയിൽ സാൽമൊണെല്ലയുടെയും സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.