Category: Breaking News

കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന

കൊച്ചി നഗരത്തിലെ ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. എംജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ മയോണൈസ്, ഇറച്ചി എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്.

തേജീന്ദർപാൽ ബഗ്ഗയെ ജൂലൈ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ബി.ജെ.പി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ, അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ നീട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കേസിലെ തുടർനടപടികൾ ജൂലൈ 5 വരെ സ്റ്റേ ചെയ്യാൻ കോടതി ഉത്തരവിട്ടു.

KSRTC ശമ്പളപ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന്…

“കെ.വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യും”

കെ വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. അദ്ദേഹത്തിന്റെ വരവ് തിരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും, കോൺഗ്രസ് അദ്ദേഹത്തോട് കാട്ടിയത് നന്ദികേടാണെന്നും വിഎൻ വാസവൻ പറഞ്ഞു.

ക്രിപ്റ്റോകറന്‍സികള്‍ക്ക് 28% ജിഎസ്‌ടി ഏര്‍പ്പെടുത്തിയേക്കും

ചരക്ക് സേവന നികുതി കൗൺസിൽ ക്രിപ്റ്റോകറൻസികൾക്ക് 28 ശതമാനം നികുതി ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശം സമർപ്പിക്കാനാണ് സാധ്യത. ക്രിപ്റ്റോ-ഇടപാട്, ഖനനം, വിൽപ്പന, വാങ്ങൽ തുടങ്ങിയ എല്ലാ ഇടപാടുകൾക്കും ജിഎസ്‌ടി ബാധകമായിരിക്കും.

ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് കാനഡ

വാർത്താ ഉള്ളടക്കത്തിനായി ഫേസ്ബുക്കും ഗൂഗിളും മീഡിയ ഔട്ട്ലെറ്റുകൾക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന “ഓൺലൈൻ വാർത്താ നിയമം” കാനഡയിൽ പാസാക്കി. കാനഡയുടെ ഓൺലൈൻ വാർത്താ നിയമം ഓസ്ട്രേലിയ അവതരിപ്പിച്ച നിയമത്തിന് സമാനമാണ്.

വിദ്വേഷപ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പ്രസംഗത്തിനിടെ വർഗീയ പരാമർശം നടത്തിയ മുൻ എംഎൽഎ പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൻറെ സമാപനച്ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.

കെ.ടി.യു: ബി.ആര്‍ക്, എം.ടെക് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തിയ, ആറാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെൻററി പരീക്ഷകളുടെയും, എം.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലയുടെ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളിലും ലഭ്യമാണ്.

സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സന്തൂറിനെ ലോക പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ.

കല്‍ക്കരി ക്ഷാമം: കടുത്ത പ്രതിസന്ധിയില്‍ ലോഹ നിർമ്മാണ മേഖല

ഇന്ത്യയിലെ കൽക്കരി പ്രതിസന്ധി ഇരുമ്പ് ഉത്പാദകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോഹ നിർമ്മാതാക്കൾ അവരുടെ മില്ലുകൾ പ്രവർത്തിപ്പിക്കാനായി വിലയേറിയ കൽക്കരി ഇറക്കുമതിയിലേക്ക് തിരിയുന്നു. ഇത് പണപ്പെരുപ്പ സമ്മർദ്ദങ്ങളും വർദ്ധിപ്പിക്കുന്നു.