Category: Breaking News

മഹിന്ദ രാജപക്സെ ഇന്ത്യയിലേക്ക് കടന്നതായി പ്രചാരണം

മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് കടന്നതായി വ്യാപക പ്രചരണം. നേതാക്കൾ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാപകമായതോടെ ശ്രീലങ്കയിൽ നിന്നുള്ള നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഇന്ത്യ അഭയം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.

‘കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടണം’

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാൻ ശ്രമിക്കുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

മസ്തിഷ്‌കത്തില്‍ മുഴ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന് സെറിബ്രല്‍ അന്യൂറിസം

ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയതായി റിപ്പോർട്ട്. മസ്തിഷ്കത്തെ ബാധിക്കുന്ന ‘സെറിബ്രല്‍ അന്യൂറിസം’ എന്ന രോഗാവസ്ഥയാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തുന്നതിനു പകരം പരമ്പരാഗത ചൈനീസ് ചികിത്സാ രീതി പിന്തുടരാനാണ് പ്രസിഡന്റിന്റെ തീരുമാനം.

പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സംഭവം: സമസ്ത നേതാവിനെ വിമർശിച്ച് കെ.ടി.ജലീല്‍

വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ വിമർശനവുമായി കെ.ടി ജലീൽ. ചില ആളുകൾ നിശ്ശബ്ദത പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാൻ നല്ലതെന്നും വിവാദത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ അധ്യാപകനെതിരെ നടപടി

കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ നടപടി എടുക്കാൻ സിൻഡിക്കേറ്റിൻറെ തീരുമാനം. അധ്യാപകനെ ഡീബാർ ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പിനായി ചെലവഴിക്കുന്ന പണം അധ്യാപകരിൽ നിന്ന് ഈടാക്കും. പ്രോ വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇടതിനൊപ്പം; നിലപാട് വ്യക്തമാക്കി കെ. വി തോമസ്

ഇടത് പക്ഷത്തോടൊപ്പമെന്ന് നിലപാട് വ്യക്തമാക്കി കെവി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജോ ജോസഫിനൊപ്പം എൽഡിഎഫ് പ്രചരണത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നടി കാവ്യാ മാധവൻ്റെ ബാങ്ക് ലോക്കർ പരിശോധിച്ചു

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ കാവ്യാ മാധവൻ്റെ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം ദിലീപിന്റെ നിർദേശപ്രകാരം നടി തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാർ…

കെ.ആര്‍.ഗൗരിയമ്മ വിടവാങ്ങിയിട്ട് ഒരു വർഷം

കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. 2021 മേയ് 11നാണ് സ്ത്രീമുന്നേറ്റ ചരിത്രത്തെ അടയാളപ്പെടുത്തിയ ഗൗരിയമ്മ വിടവാങ്ങിയത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിത അംഗമായിരുന്ന ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്‍കരണ നിയമം നടപ്പാക്കിയത്.

തൃശ്ശൂര്‍ പൂരം: മഴമൂലം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് 7ന്

മാറ്റിവെച്ച തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.കനത്ത മഴയെ തുടർന്നാണ് ഇന്ന് പുലർച്ച മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്.

കോഴിക്കോട്ട് ഉപേക്ഷിച്ച 266 വെടിയുണ്ടകള്‍ കണ്ടെത്തി; വെടിവെപ്പ് പരിശീലനമെന്ന് തെളിവ്

കോഴിക്കോട് തൊണ്ടയാടിന് സമീപം ദേശീയപാത ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ 266 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ടെടുത്ത വസ്തുക്കളിൽ യുകെ നിർമ്മിത വെടിയുണ്ടകളും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിൻറെ തെളിവുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.