ആശുപത്രിയുടെ പരസ്യം; സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍
ഒരു ആശുപത്രിയുടെ പരസ്യത്തിൽ സഹകരിച്ചതിന് പ്രതിഫലമായി 50 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്. ഇത്രയധികം പേർക്ക് ശസ്ത്രക്രിയ നടത്താൻ ഏകദേശം 12 കോടി രൂപ വേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു. സാമ്പത്തിക ശേഷിയില്ലാത്തവർക്കാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.