Category: Breaking News

‘ഹർജി സമർപ്പിക്കാനുള്ള അവകാശം പരിഹാസ്യമാക്കരുത്’; താജ്മഹൽ ഹർജിയിൽ കോടതി

താജ്മഹലിന്റെ അടച്ചിട്ട 20 മുറികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിംഗ് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി. പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കാനുള്ള അവകാശം പരിഹാസ്യമാക്കരുതെന്ന് കോടതി പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കെ വി തോമസിനെ വിമർശിച്ച് പത്മജ വേണുഗോപാൽ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ പിന്തുണയ്ക്കുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞ കെ വി തോമസിനെ വിമർശിച്ച് പത്മജ വേണുഗോപാൽ. തോമസിനെ അടുത്തറിയുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇങ്ങനെ പെരുമാറിയതിൽ തനിക്ക് അതിശയിക്കാനില്ലെന്ന് പത്മജ പറഞ്ഞു.

‘കോൺഗ്രസ് ഒരു “മഹത്തായ പ്രസ്ഥാനം” ആണെന്ന അഭിപ്രായമില്ല’

രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലാണ് ജാതിയും മതവും എല്ലാവരിലേക്കും എത്തിക്കുന്നതെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മല്ലിക സുകുമാരൻ. താനൊരു കോൺഗ്രസുകാരി ആണെന്നും. എന്നാൽ, മുൻകാലങ്ങളിൽ പറഞ്ഞതുപോലെ കോൺഗ്രസ് ഒരു “മഹത്തായ പ്രസ്ഥാനം” ആണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മല്ലിക പറഞ്ഞു.

‘കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം’

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യം യൂണിയനുകൾ ശക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതലയുള്ള ഗതാഗത മന്ത്രി ആ ഉത്തരവാദിത്തം മറന്നിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി തൻ്റെ കടമ നിറവേറ്റണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മെയ് 15 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ഇതിന് കാരണം. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ദേശീയ-അന്തർദ്ദേശീയ തലത്തിൽ ബാറ്ററി കമ്പനി തുടങ്ങാനൊരുങ്ങി ടാറ്റ

ദേശീയ-അന്തർദ്ദേശീയ തലത്തിൽ ബാറ്ററി കമ്പനി തുടങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഭാവിയിൽ ആഗോളതലത്തിൽ കൂടുതൽ സജീവമാകാനുള്ള മാറ്റത്തിൻറെ ഭാഗമായാണ് ഈ നീക്കം. സിഐഐ ബിസിനസ് ഉച്ചകോടിയിലാണ് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇക്കാര്യം അറിയിച്ചത്. .

എല്‍ഐസി ഐപിഒ സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി സുപ്രീം കോടതി

എൽഐസിയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓഹരി വിൽപ്പന സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി. ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജിയും ധനകാര്യ ബില്ലുമായി ബന്ധപ്പെട്ട ഹർജികളും പരിഗണിക്കും.

കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല; സുധീർ വിടപറഞ്ഞു

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു.

പി സി ജോർജിനെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ട്: പൊലീസ് കമ്മിഷണർ

പി.സി ജോർജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഡാലോചനയുണ്ടെന്ന് കൊച്ചി കമ്മിഷണർ സി.എച്ച് നാഗരാജു. നിലവിൽ ഒരു സംഭവം ഉണ്ടായിരിക്കെ അത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് പ്രസംഗത്തിലേക്ക് ക്ഷണിച്ചതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേൽക്കും

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് റാനിൽ വിക്രമസിംഗെ. ഇന്നു വൈകിട്ട് 6.30നാണ് സത്യപ്രതിജ്ഞ. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.