Category: Breaking News

‘നൂറ് ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കാതെ വിശ്രമമില്ല’; മൂന്നാമൂഴത്തിന് തയാറെന്ന് മോദി

മൂന്നാമൂഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ എല്ലാ പദ്ധതികളും 100% പൂർത്തിയാക്കുന്നത് വരെ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഉത്കർഷ് സമരോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തണം’; ശ്രീലങ്കൻ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന് സമ്പത്തിക സഹായം നൽകിയതിന് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്ത് പുതിയതായി 2,841 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 18,604 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു; ആന്ധ്രയിൽ ജനജീവിതം താറുമാറായി

ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അനുഭവപ്പെട്ട അസാനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ആന്ധ്രയിൽ കനത്ത മഴയിൽ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.

വഞ്ചനാ കേസിൽ മാണി.സി.കാപ്പന് സുപ്രീംകോടതിയുടെ നോട്ടീസ് 

വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീംകോടതിയുടെ നോട്ടീസ്. മുംബൈയിലെ ബിസിനസുകാരനായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം…

ഫാം.ഡി. കോഴ്സ്: 65% സീറ്റും മാനേജ്മെന്റിൽ നിന്ന് ഒഴിവാക്കി

ഫാം.ഡി. കോഴ്സിന്റെ 65% സർക്കാർ തലത്തിലേക്ക് മാറ്റിക്കൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. നിലവിൽ കോഴ്സിന്റെ നൂറ് ശതമാനവും സ്വാശ്രയ-സ്വകാര്യ മാനേജ്മെന്റിന്റെ കൈകളിലാണ്. ഇനി മുതൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് പട്ടിണിയാകുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഭക്ഷ്യോത്പാദനം കുറയുമെന്നും പട്ടിണിയാകുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്. 2030 ഓടെ ഭക്ഷ്യോത്പാദനം 16% കുറയാൻ സാധ്യതയുണ്ട്, ഇത് പട്ടിണിയാകുന്നവരുടെ എണ്ണത്തിൽ 23% വർദ്ധനവിന് കാരണമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; ജമ്മു കാശ്മീരിൽ പ്രതിക്ഷേധം കടുക്കുന്നു

കശ്മീരി പണ്ഡിറ്റ് യുവാവ് കശ്മീരിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ കശ്മീരിൽ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടത്തി. സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന സങ്കടമുണ്ടാക്കി: ഉമ തോമസ്

തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ ദു:ഖമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കരയിലെ തെറ്റ് തിരുത്താനുള്ള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടർമാർ മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്നും ഉമാ തോമസ് പറഞ്ഞു.

തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു

ബാഡ്മിൻ്റൺ പുരുഷ ചാംപ്യൻഷിപ്പായ തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ എച്ച്.എസ് പ്രണോയ് ഉൾപ്പെട്ട ടീം മലേഷ്യയെ 3-2ന് തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ പ്രണോയ് ഇന്ത്യക്കായി നിർണായക വിജയം നേടി.