Category: Breaking News

“വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കണം”

സാമുദായിക സംഘർഷങ്ങൾ തടയാൻ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. സാമുദായിക സംഘർഷവും മതസ്പർദ്ധയും വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേജ്‌രിവാൾ ട്വന്റി20യുടെ ജനസംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തും

ട്വൻറി-20 സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാത്രി 7.10ന് എയർ വിസ്താര വിമാനത്തിലാണ് കെജ്രിവാൾ കൊച്ചിയിലെത്തുക. ഞായറാഴ്ച വൈകീട്ട് കിഴക്കമ്പലത്തെ ട്വൻറി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും അദ്ദേഹം സന്ദർശിക്കും.

കീവിൽ എംബസി പ്രവർത്തനം പുനരാരംഭിക്കാൻ ഇന്ത്യ

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റിയ കീവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലേക്ക് മടങ്ങുകയാണ്. മെയ് 17 മുതൽ ഉക്രൈൻ തലസ്ഥാനമായ കീവിലെ എംബസി പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.

ഗവർണറുടെ പുതിയ കാർ രാജ് ഭവനിൽ; ചെലവ് 85.11 ലക്ഷം രൂപ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ്ഭവനിലെത്തി. മാസങ്ങൾക്ക് മുമ്പ് പുതിയ ബെൻസ് കാർ വാങ്ങാൻ ഗവർണർക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ബ്ലാക്ക് കളർ ബെൻസ് ജിഎൽഇ ക്ലാസ് വാഹനത്തിന് സർക്കാർ 85.11 ലക്ഷം രൂപ അനുവദിച്ചു. ഈ…

ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 31 ശതമാനം വർദ്ധന

ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം ഉയർന്ന് 40.19 ബില്യൺ ഡോളറിലെത്തി. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്ന് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

“എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ”

എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇരുവരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സംഘടനകളാണെന്ന് ഹൈക്കോടതി വിമർശിച്ചു. പാലക്കാട് സഞ്ജിത്ത് വധക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഗുരുതരമായ നിരീക്ഷണം നടത്തിയത്.

തായ്‌ലാന്റില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തിച്ചു

ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് തായ്ലൻഡിൽ ചിത്രീകരണം നിർത്തിവെച്ചു. ലിഞ്ചു എസ്തപൻ സംവിധാനം ചെയ്യുന്ന ‘ആക്ഷൻ 22’ൻറെ ഷൂട്ടിംഗാണ് തടഞ്ഞത്. 2018 ൽ തായ്ലൻഡിലെ ഒരു ഗുഹയിൽ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു മലയാളചലച്ചിത്രമാണ് ആക്ഷൻ 22.

കട്ടപ്പുറത്തേക്കോ കെഎസ്ആർടിസി? ശമ്പള പ്രതിസന്ധിക്ക് പരിഹാരമില്ല

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ഇതുവരെ പരിഹാരം കണ്ടിട്ടില്ല. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്തില്ല. ശമ്പളം ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും വിഷയം പരിഗണിച്ചിരുന്നില്ല.

കേരളത്തിൽ കാലവർഷം മേയ്‌ 27ന്

തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27ന് കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് 4 ദിവസം മുന്നോട്ടും പിന്നോട്ടും ഉണ്ടാകാനും സാധ്യതയുണ്ട്. മെയ് 23 മുതൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയോടെ മൺസൂൺ ആൻഡമാൻ കടലിൽ…