Category: Breaking News

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കർ രാജിവെച്ചു 

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാർട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്.

കോൺഗ്രസ്സ് ചിന്തന്‍ ശിബിരത്തിൽ ജി23ക്ക് വിമര്‍ശനം

ഉദയ്പൂരിൽ ചേർന്ന കോൺഗ്രസ്സ് ചിന്തൻ ശിബിരം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ജി-23ക്ക് വിമർശനം. ജി-23 പാർട്ടിയെ ദുർബലപ്പെടുത്തുമെന്നാണ് വിലയിരുത്തിയത്. ചർച്ചയിൽ പങ്കെടുത്ത ഗുലാം നബി ആസാദും ശശി തരൂരും വിമർശനങ്ങളോട് പ്രതികരിച്ചില്ല.

ഡൽഹി തീപിടിത്തം; 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ദില്ലിയിലെ മുണ്ട്ക തീപിടുത്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. . സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച്. തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ തുറന്നു

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിലെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സ്കൈ ബ്രിഡ്ജ് 721 എന്ന് പേരിട്ടിരിക്കുന്ന തൂക്കുപാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് സ്‌കൈ ബ്രിഡ്ജ് 721-ന്റെ നിര്‍മാണം പൂര്‍ത്തിയായത്.

“അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ല”

അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മോഡൽ ഡാഷ്ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കിയേക്കും

ഗുജറാത്ത് മോഡൽ ഡാഷ്ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കിയേക്കും. ഗുജറാത്ത് മോഡൽ ഭരണനിർവഹണം നടപ്പാക്കാൻ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിൽ സി എം ഡാഷ്ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന റിപ്പോർട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി.

ഹിന്ദി ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി. ദക്ഷിണേന്ത്യയിൽ ഹിന്ദി പഠിക്കുന്നതിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത മന്ത്രി, ഹിന്ദിയെ “പാനി പൂരി” വിൽപ്പനക്കാരുടെ ഭാഷയായി മുദ്രകുത്തുകയും ചെയ്തു.

ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തു

രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം. നജഫ് ഗഡിൽ ഇന്നലെ 46.1 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജാഫർപൂരിലും മുംഗേഷ്പൂരിലും യഥാക്രമം 45.6 ഡിഗ്രി സെൽഷ്യസും 45.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

‘കെ വി തോമസ് ഇനി എ കെ ജി സെന്ററിലെത്തി അഭിപ്രായം പറയണം’

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ വി തോമസ് ഇനി എകെജി സെന്ററിലെത്തി അഭിപ്രായം പറയണമെന്ന് കോൺഗ്രസ്സ് നേതാവ് കെ. മുരളീധരൻ. ട്വൻറി 20യുമായി യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും ട്വൻറി 20യോട് പരസ്യമായി വോട്ട് അഭ്യർത്ഥിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

ഡൽഹി തീപിടുത്തം; 2 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി

ഡൽഹിയിലെ മുണ്ട്കയിലുണ്ടായ വൻ തീപിടുത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകുമെന്നും മോദി പ്രഖ്യാപിച്ചു.