Category: Breaking News

മലപ്പുറം പോക്‌സോ കേസ്; മുന്‍ അദ്ധ്യാപകന്‍ കെ.വി ശശികുമാര്‍ റിമാന്‍ഡില്‍

പോക്സോ കേസിൽ അറസ്റ്റിലായ മുൻ അധ്യാപകൻ കെ വി ശശികുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശശികുമാറിനെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പൂർവവിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിരുന്നു.

“സ്ത്രീകൾ പുരുഷൻമാർക്കൊപ്പം പൊതുസ്ഥലത്ത് ഇരിക്കുന്ന രീതി സമസ്തയ്ക്കില്ല”

പ്രായമായ പെണ്കുട്ടികളെ പൊതുരംഗത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതിൽ നിരവധി നേട്ടങ്ങളുണ്ടെന്ന് സമസ്തയ്ക്ക് മനസ്സിലാകുന്നുണ്ടെന്ന് എം.ടി അബ്ദുല്ല മുസ്ലിയാർ. സ്ത്രീകൾ പുരുഷൻമാർക്കൊപ്പം പൊതുസ്ഥലത്ത് ഇരിക്കുന്ന രീതി സമസ്തയ്ക്കില്ലെന്നും അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

“ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറിൽ ഏർപ്പെട്ടു”

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ ചെറിയാൻ ഫിലിപ്പ്. ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറിൽ ഏർപ്പെട്ടതായി ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. തോമസ് ടൂറിസം മന്ത്രിയായിരിക്കെ 2003ൽ മലേഷ്യൻ കമ്പനിയുമായി വിൽപ്പനയ്ക്ക് കരാർ ഉണ്ടാക്കിയെന്നാണ് ആരോപണം.

“തൃക്കാക്കരയിലെ ട്വന്റി-20യുടെ സഖ്യ പ്രഖ്യാപനം നാളെ”

തൃക്കാക്കരയിലെ സഖ്യം പ്രഖ്യാപിക്കാനുള്ള തീരുമാനം നാളെ ഉണ്ടാകുമെന്ന് ട്വൻറി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ്. നിലപാട് എന്ത് തന്നെയായാലും നാളെ പരസ്യമായി പ്രഖ്യാപിക്കുമെന്നും ഇരുമുന്നണികളുടെയും ജീവൻമരണ പോരാട്ടമാണിതെന്നും സാബു എം ജേക്കബ് പറഞ്ഞു.

“യുദ്ധത്തിന്റെ ദൈർഘ്യം ആർക്കും പ്രവചിക്കാൻ കഴിയില്ല”

യുദ്ധത്തിന്റെ ദൈർഘ്യം ആർക്കും പ്രവചിക്കാൻ കഴിയില്ലെന്ന് ഉക്രൈൻ പ്രസിഡൻറ് വോളോഡിമിർ സെലെൻസ്കി. രാജ്യത്തെ പൗരൻമാരെ അഭിസംബോധന ചെയ്ത് നടത്തിയ രാത്രികാല വീഡിയോ പ്രസംഗത്തിലാണ് സെലെൻസ്കി ഇക്കാര്യം പറഞ്ഞത്.നിലവിൽ യുദ്ധം ആരംഭിച്ച് പന്ത്രണ്ടോളം ആഴ്ചകൾ കഴിഞ്ഞു.

അമൃത്സറിൽ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം

അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം. തീ മൂന്ന് നിലകളിലേക്കും വ്യാപിച്ചു. നിരവധി രോഗികളും സന്ദർശകരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പാർക്കിങ് സ്ഥലത്തെ ട്രാൻസ്ഫോർമറിൽ നിന്നാണ് തീ പടർന്നത്. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

തൃശൂർ പൂരം വെടിക്കെട്ട് മൂന്നാം തവണയും മാറ്റി

മഴ മൂലം തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് 6.30നാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. മഴ സാഹചര്യം പൂർണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ്…

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലവിനെതിരെ പാർട്ടിയിൽ കുറെക്കാലമായി ആഭ്യന്തര കലാപം നടക്കുന്നുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ബിപ്ലബിന്റെ രാജി.

“തൃക്കാക്കര അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല”

തൃക്കാക്കര മണ്ഡലത്തിൻറെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ നടപടിയിലൂടെ എതിരാളികളുടെ കുത്തക പിടിച്ചെടുത്ത രീതി തൃക്കാക്കരയിലും ആവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല ഇതെന്നും തൃക്കാക്കരയിലെ വിജയം അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജിനെതിരെ പരാതി നൽകി ഡെപ്യൂട്ടി സ്‌പീക്കർ

മന്ത്രി വീണാ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കുമാണ് പരാതി നൽകിയത്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയുടെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും പരാതി നൽകിയിരുന്നു.