Category: Breaking News

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം; രാജസ്ഥാനിലെ 4 ജില്ലകളിൽ റെഡ് അലേർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷം. രാജസ്ഥാനിലെ നാല്ല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും പഞ്ചാബിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1951 ന് ശേഷം ഡൽഹി കണ്ട ഏറ്റവും ചൂടേറിയ വേനൽക്കാലമാണിത്.

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് വത്തിക്കാനിലാണ് ചടങ്ങ്. ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റാടിമലയിലും നെയ്യാറ്റിൻകരയിലെ പള്ളിയിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.

ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മെയ് 17ന്

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മെയ് 17ന് നടക്കും. 20,808 വീടുകളുടെ താക്കോൽദാനമാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അമിത് ഷാ

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്ചിമ ബംഗാളാക്കി മാറ്റാൻ ചന്ദ്രശേഖർ റാവു ശ്രമിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.തെലങ്കാനയിൽ പ്രജാ സംക്രമ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് മുന്നറിയിപ്പ് നൽകി. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

മുണ്ട്ക തീപിടുത്തം; കെട്ടിടത്തിൽ അഗ്നി സുരക്ഷാ ഉപകരണങ്ങളില്ലെന്ന് പൊലീസ്

മുണ്ട്ക തീപിടുത്തക്കേസിൽ എഫ്ഐആർ പുറത്തുവിട്ട് ഡൽഹി പോലീസ്. 100ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന നാൽ നില കെട്ടിടത്തിൽ വരുന്നവർക്കും പോകുന്നവർക്കും ഒരു ഗേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കെട്ടിടത്തിൽ അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി.പി. സുധാകര പ്രസാദ് അന്തരിച്ചു

മുൻ അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സർവീസ് ഭരണഘടനാ കേസുകളിൽ വിദഗ്ദ്ധനായിരുന്നു അദ്ദേഹം.

രാജ്യത്തുടനീളം മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നു: ഒമര്‍ അബ്ദുള്ള

രാജ്യത്തുടനീളം മുസ്ലീങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇക്കാരണത്താൽ ജനങ്ങൾ ജമ്മു കശ്മീരിൽ നിന്ന് പുറത്തുപോകാൻ ഭയപ്പെടുന്നെന്നും രാജ്യത്ത് ഒരു പ്രത്യേക സമുദായത്തിനെതിരെ മാത്രമാണ് ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നെന്ന് മുന്‍ പാക് പ്രധാനമന്ത്രി

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ കൊല്ലാൻ പാകിസ്ഥാനിലും വിദേശത്തും ഗൂഡാലോചന നടക്കുന്നുണ്ടെന്നും ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ഐപിഎൽ; ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 54 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ഈ തോല്‍വി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കൊരു തിരിച്ചടിയാണ്. ഒരു മത്സരം മാത്രം ശേഷിക്കെ കൊല്‍ക്കത്തയുടെ നില സുരക്ഷിതമല്ല.