Category: Breaking News

“ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല”

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം സ്നേഹത്തോടെ ചുംബിക്കുന്നതും സ്പർശിക്കുന്നതും പ്രകൃതിവിരുദ്ധ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

നടി പല്ലവി ഡേ അന്തരിച്ചു

ബംഗാളി നടി പല്ലവി ഡേ അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് പല്ലവിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലെ നേതാക്കൾക്ക് കർശന നിർദേശവുമായി കേജ്‍രിവാൾ

കേരളം പിടിക്കാൻ പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങൾ വലിയ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കൃത്യമായ ലക്ഷ്യം നൽകി ഫലം കണ്ടെത്താനാണ് നീക്കം.

ജനമനസ്സിൽ മുന്നേറാൻ മാറ്റങ്ങളുമായി കോൺഗ്രസ്

ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ പദയാത്ര നടത്താൻ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി പദയാത്ര നടത്താനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിന് പുറമെ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും.

എ.എ റഹിം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റായി തുടരും

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി രാജ്യസഭാംഗം എ.എ റഹീം തുടരും. ഹിമാംഗ് രാജ് ഭട്ടാചാര്യയാണ് പുതിയ ജനറൽ സെക്രട്ടറി. ചിന്താ ജെറോം ഉൾപ്പെടെ കേരളത്തിൽ നിന്ന് മൂന്ന് വനിതകളെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കൊൽക്കത്തയിൽ നടന്ന ഡി.വൈ.എഫ്.ഐ ദേശീയ കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ…

ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ

ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.

കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള എയര്‍ഇന്ത്യ വിമാനം വൈകുന്നു

കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം എ.സി തകരാറിലായതിനെ തുടർന്ന് വൈകും. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ചെറിയ കുട്ടികളടക്കം 250 ഓളം യാത്രക്കാരാണ് വിമാനത്തിലുളളത്.

“ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം”

ചിറ്റയം ഗോപകുമാറിന്റെ പരാതിയെ ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളി. ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണമാണ്. തനിക്കെതിരെ ഉയരുന്നത് കെടുകാര്യസ്ഥതയോ അഴിമതി ആരോപണങ്ങളോ അല്ല. ആദ്യം എം.എൽ.എയായിരിക്കെയാണ് ആരോപണം തുടങ്ങിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ഇന്നലെ ബിപ്‌ളവ്കുമാര്‍ ദേബ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

“പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ല”

മലപ്പുറത്ത് പൊതുചടങ്ങിൽ അവാർഡ് സ്വീകരിക്കാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സമസ്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ സ്റ്റേജിൽ നിന്ന് മാറ്റുന്നത് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നിലപാടിനെതിരെ പൊതുജനങ്ങൾ രംഗത്തുവരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.