Category: Breaking News

ശിവഗിരിയിലെത്തി ഉമ തോമസ്

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പിന്തുണച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ. സത്യവും നീതിയും ഉള്ളവർ തിരഞ്ഞെടുപ്പിൽ വിജയിക്കണം. ഉമയുടെ യാത്ര തോമസിൻറെ പാതയിലാണെന്ന് സ്വാമി സച്ചിദാനന്ദൻ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ഉമയുടെ ശിവഗിരി സന്ദർശനം.

രാജ്യത്ത് സിഎന്‍ജി വില വര്‍ധിപ്പിച്ചു; ഡൽഹിയിൽ ഒരു കിലോയ്ക്ക് വില 73.61

രാജ്യത്ത് സിഎൻജി വില വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി ഉയർന്നു. അയൽ നഗരങ്ങളായ നോയിഡയിൽ ഒരു കിലോ സിഎൻജിയുടെ വില 76.17 രൂപയാണ്. ഗുരുഗ്രാമിൽ ഇത് 81 രൂപ…

കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ തമിഴ്നാട്ടിലെ തെങ്ങപട്ടണത്ത് സുരക്ഷിതമായി എത്തി. കടലിൽ പോയ മുഹമ്മദ് ഹനീഫ (60), മീരാ സാഹിബ് (45), അൻവർ (43) എന്നിവരെയാണ് വിഴിഞ്ഞത്ത് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്.

അസം വെള്ളപ്പൊക്കം 57,000 പേരെ ബാധിച്ചതായി സർക്കാർ

അസമിലെ ഏഴ് ജില്ലകളിലായി 57,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സർക്കാർ അറിയിച്ചു. പ്രളയം 222 ഗ്രാമങ്ങളെ ബാധിച്ചുവെന്നും 10,321 ഹെക്ടർ കൃഷിഭൂമി നശിച്ചതായും 202 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അസം സർക്കാർ പറഞ്ഞു.

ആർഎസ്എസ് സ്ഥാപകന്റെ പ്രസംഗം കര്‍ണാടക പാഠപുസ്തകത്തിൽ; പ്രതിഷേധം ശക്തം

ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടക പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനം വിവാദത്തിലായിരിക്കുകയാണ്. പത്താം ക്ലാസിലെ പാഠപുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്.

വീണ ജോർജ് – ഡെപ്യൂട്ടി സ്പീക്കർ വിഷയത്തിൽ സി.പി.എം-സി.പി.ഐ വാഗ്വാദം

മന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോരാട്ടത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി പക്ഷം പിടിച്ചത്തിനെതിരെ സി.പി.ഐ നേതൃത്വം. ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് പാർട്ടിയുടെ ദൗർബല്യം ആയി ആരും കാണേണ്ടെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ പറഞ്ഞു.

‘രാജ്യത്ത് പ്രായപൂർത്തിയായ 87% ത്തിനും 2 കോവിഡ് വാക്സിന് ലഭിച്ചു’

രാജ്യത്ത് പ്രായപൂർത്തിയായ ജനസംഖ്യയുടെ 87 ശതമാനം പേർക്കും രണ്ട് കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് 190.50 കോടി കവിഞ്ഞു.

“എഎപി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് ഉടൻ പ്രഖ്യാപിക്കും”

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എ.എ.പി-ട്വന്റി-20 പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്ന് സാബു എം. ജേക്കബ്. ഇരുപാർട്ടികളും തമ്മിൽ ധാരണയായെന്നും അധികാരത്തിനായി തർക്കമില്ലെന്നും അച്ചടക്കം കർശനമായി നടപ്പാക്കാനുള്ള നേതൃത്വം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായി നാളെ വരെ തെരച്ചിൽ തുടരും

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനപാലകനെ കണ്ടെത്താൻ നാളെ വരെ വനത്തിൽ തിരച്ചിൽ തുടരും. പ്രത്യേക സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. രാജനുവേണ്ടിയുള്ള തിരച്ചിൽ തമിഴ്നാട് വനമേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഇനി രാമായണവും ഭഗവദ്ഗീതയും; എംബിബിഎസ് പഠനം ഹിന്ദിയിൽ

ഉത്തരാഖണ്ഡിൽ വേദങ്ങൾ, രാമായണം, ഭഗവദ്ഗീത എന്നിവ ഇനിമുതൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജുകളിലെ എല്ലാ വിദ്യാഭ്യാസവും ഹിന്ദിയിലാക്കാൻ ഉത്തരാഖണ്ഡ് ബിജെപി സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ധൻ സിംഗ് റാവത്ത് പറഞ്ഞു.