Category: Breaking News

തൃക്കാക്കരയില്‍ എട്ട് സ്ഥാനാര്‍ഥികള്‍; ഇനി അങ്കം

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡോ.ജോ ജോസഫ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എ.എൻ രാധാകൃഷ്ണൻ ബി.ജെ.പി സ്ഥാനാർത്ഥിയുമാണ്.

കെ റെയില്‍: കല്ലിടൽ നിർത്തി, ഇനി ജിപിഎസ് സർവ്വെ

കെ-റെയിൽ കല്ലിടുന്നത് സർക്കാർ അവസാനിപ്പിച്ചു. കല്ലിടലിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി മുതൽ സാമൂഹികാഘാത പഠനങ്ങൾക്ക് ജിപിഎസ് സംവിധാനം ഉപയോഗിക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കി. കല്ലുകൾ ഇടുന്നതിനുപകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കും.

‘ലോട്ടറിയിൽ നിന്നും വലിയ ലാഭമില്ല; രണ്ടുലക്ഷം പേരുടെ ഉപജീവനമാർഗം’

കേരള ഭാഗ്യക്കുറിയിൽ നിന്ന് സംസ്ഥാന സർക്കാരിന് വലിയ ലാഭം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. വിലയും സമ്മാനത്തുകയും കഴിഞ്ഞാൽ, ലോട്ടറിയിൽ നിന്ന് ഒരു ചെറിയ ലാഭം മാത്രമേ ലഭിക്കുന്നുള്ളൂ. ലോട്ടറി ലാഭത്തേക്കാൾ രണ്ട് ലക്ഷം ആളുകളുടെ ഉപജീവനമാർഗമാണെന്നും ധനമന്ത്രി…

കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകരുടെ ആയുധ പരിശീലനം വിവാദം

കുടകിൽ ബജ്റംഗ്ദൾ പ്രവർത്തകർ ആയുധപരിശീലനം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനം. സമൂഹത്തിൽ ഭീതി പരത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പ് ഉൾപ്പെടെയുള്ള പരിശീലനമാണ് ഇവിടെ നൽകിയത്.

കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകരുടെ ആയുധ പരിശീലനം വിവാദം

കുടകിൽ ബജ്റംഗ്ദൾ പ്രവർത്തകർ ആയുധപരിശീലനം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനം. സമൂഹത്തിൽ ഭീതി പരത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പ് ഉൾപ്പെടെയുള്ള പരിശീലനമാണ് ഇവിടെ നൽകിയത്.

ഡല്‍ഹിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാള്‍

കുടിയൊഴിപ്പിക്കൽ നടപടിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ 63 ലക്ഷം പേർക്ക് മേൽ ബുൾഡോസർ ഓടിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നാശമായിരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

എക്സൈസ് ഒ‍ാഫിസിലെ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 2 ലക്ഷത്തിലധികം രൂപ പിടിച്ചു

കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എം.ഗംഗാധരൻറെ നേതൃത്വത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 2,24,000 രൂപ പിടിച്ചെടുത്തതായി വിവരം. ഓഫീസ് പ്യൂണിൻറെ കയ്യിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് വിവരം.

ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സീല്‍ ചെയ്തു

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ് പ്രദേശത്ത് ശിവലിംഗം കണ്ടെത്തിയ സ്ഥലം ജില്ലാ ഭരണകൂടം സീൽ ചെയ്തു. വാരണാസി സിവിൽ കോടതിയുടെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സംസ്ഥാനത്ത് മഴ കുറഞ്ഞു; അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മഴ ശമിച്ചതോടെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിന്വലിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്,…

ഗോതമ്പ് സംഭരിക്കുന്നത് തുടരാം; സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം

ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഗോതമ്പ് സംഭരിക്കുന്നത് തുടരാൻ കേന്ദ്രം ആവശ്യപ്പെട്ടു. സംഭരണത്തിനുള്ള അവസാന തീയതി നേരത്തെ അവസാനിക്കുന്നതിനാൽ മെയ് 31 വരെ ഗോതമ്പ് സംഭരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.