‘കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കും’
കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ട് നടപടികൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യ വകുപ്പിന്റെ കാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടികൾ.