Category: Breaking News

ഒന്നിച്ചുജീവിക്കാം; ഫാത്തിമയെ ആദിലയ്ക്കൊപ്പം വിട്ട് ഹൈക്കോടതി

ആലുവ: സ്വവർഗാനുരാഗികളായ പെണ്കുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. കാമുകിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്രിൻറെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. ബന്ധുക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെയാണ് ആദില നസ്രിനോടൊപ്പം പോകാൻ…

പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തിന് തയ്യാറെടുക്കുകയാണ്. ബുധനാഴ്ച രാവിലെ കഴക്കൂട്ടം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഴയ കെ.എസ്.ആർ.ടി.സി ബസുകൾ പഠനമുറികളാക്കി മാറ്റുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം മണക്കാട്…

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും എത്തിയേക്കും. സാധാരണ ഗതിയിൽ ജൂൺ ഒന്നിന് ആരംഭിക്കാനിരുന്ന…

പത്തുമിനിറ്റ് ദൈര്‍ഘ്യം,100 കിലോമീറ്റര്‍വരെ വേഗത; തലവേദനയായി മിന്നല്‍ച്ചുഴലികൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ തലവേദനയാണ് മിന്നൽ ചുഴലികൾ. രണ്ടോ മൂന്നോ മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള അതിതീവ്ര ചുഴലിക്കാറ്റാണ് മിന്നൽചുഴലി. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് ഒരു പ്രത്യേക സ്ഥലത്ത് മാത്രം വീശുന്ന കാറ്റിനു ഭീകരനാശം…

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ കാലവർഷം എത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

കാത്തിരിപ്പ് സഫലം; പുതിയ പാതയിൽ ചൂളംവിളിച്ച് പാലരുവി

രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കോട്ടയം വഴിയുള്ള റെയിൽപ്പാത യാഥാർത്ഥ്യമായി. ഏറ്റുമാനൂർ-ചിങ്ങവനം പാത കമ്മിഷൻ ചെയ്തു. പാലരുവി എക്സ്പ്രസാണ് ഈ പാതയിലൂടെ ആദ്യം കടന്നുപോയത്. ഇതോടെ സമ്പൂർണ്ണ ഇരട്ടപ്പാതള്ള സംസ്ഥാനം എന്ന വിശേഷണവും കേരളത്തിന് സ്വന്തമായി. ഏറ്റുമാനൂരിൽ നിന്ന് പുതിയ…

സംസ്ഥാനത്ത് മൺസൂൺ എത്തി; എത്തിയത് 3 ദിവസം മുമ്പ്

കാലവർഷം സാധാരണയിൽ നിന്ന് മൂന്ന് ദിവസം മുമ്പായി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ എത്താറുള്ളത്. 2022 മെയ് 29 നാണ് മൺസൂൺ എത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ്…

പൊക്രാനിൽ നിന്ന് നേപ്പാളിലേക്ക് പറന്ന വിമാനം അപ്രത്യക്ഷമായി

ഇന്ന് രാവിലെ 22 പേരുമായി പൊക്രനിൽ നിന്ന് നേപ്പാളിലെ ജോംസോമിലേക്ക് പറന്ന വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനം രാവിലെ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്. വിമാനം കണ്ടെത്തുന്നതിനായി ഫിസ്റ്റൽ ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. യാത്രക്കാരിൽ 4 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി

തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്. അതേസമയം, ഏഴ് വയസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ…

ഇതരസംസ്ഥാനത്തു നിന്ന് കുടിയേറിയവര്‍ക്ക് സാമ്പത്തിക സംവരണം നൽകാൻ സർക്കാർ ഒരുങ്ങുന്നു

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവർക്ക് സംവരണം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. മറ്റ് സംവരണം ലഭിക്കാത്തവർക്ക് 10% സാമ്പത്തിക സംവരണ വിഭാഗത്തിലാണ് ഇവരെ പരിഗണിക്കുക. വിദ്യാഭ്യാസത്തിനും തൊഴിലിനും ഈ സംവരണം ബാധകമായിരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരിൽ…