ന്യൂഡൽഹി: ഇന്ത്യയിലെ കാർ വിൽപ്പന ഈ വർഷം 12.5% വർദ്ധിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അറിയിച്ചു. ഇത് 2023ൽ 4% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യാ പസഫിക് മേഖലയിലെ കാർ വിൽപ്പന 2022ൽ 3.5% വർദ്ധിച്ചു.
ഇന്ത്യയിലെയും ചൈനയിലെയും വിൽപ്പന ഇതിന് ഗണ്യമായ സംഭാവന നൽകി. ഉത്സവ സീസണിന് മുന്നോടിയായി കാർ വിപണി മികച്ച വളർച്ച കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിൽ മാത്രം 291,113 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 60,000 യൂണിറ്റ് കൂടുതൽ. സെപ്റ്റംബറിൽ 307389 യൂണിറ്റ് വിറ്റു.