കൂളിമാട് പാലം അപകടത്തിൽ അന്വേഷണ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വിജിലൻസ്. അന്വേഷണത്തിൻറെ 80 ശതമാനവും പൂർത്തിയായി. അയച്ച പരിശോധനാ ഫലങ്ങളും എത്തണം. പൊതുമരാമത്ത് വിജിലൻസ് വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കൂളിമാട് പാലത്തിൻറെ പുനർനിർമാണം നിർത്തിവയ്ക്കാൻ മന്ത്രി .എ. മുഹമ്മദ് റിയാസ് ഉത്തരവിട്ടു. മുഹമ്മദ് റിയാസ് നിർ ദ്ദേശങ്ങൾ നൽ കി.
ഹൈഡ്രോളിക് ജോക്കി തകരാർ മൂലമാണ് പാലത്തിൻറെ ബീമുകൾ തകർന്നതെന്നാണ് കരാറുകാരനായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വാദം. പ്രാഥമിക അന്വേഷണത്തിൽ ഈ അവകാശവാദം ഏറെക്കുറെ ശരിയാണെന്ന് കണ്ടെത്തിയെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വേണമെന്നാണ് മന്ത്രിയുടെ നിലപാട്.