Spread the love

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഉത്സവമായ ഭാരത് ഡ്രോൺ മഹോത്സവം 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 150 ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുകൾ പുറത്തിറക്കി.

ഡ്രോൺ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആവേശം അതിശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തൊഴിൽ സൃഷ്ടിക്കുന്ന മേഖലയായി വളർന്നുവെന്നും പ്രതിരോധ, ദുരന്ത നിവാരണ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഡ്രോൺ മഹോത്സവം മെയ് 27, 28 തീയതികളിൽ നടക്കും. കിസാൻ ഡ്രോണ് പൈലറ്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഡ്രോൺ എക്സിബിഷൻ സെൻററിൽ നടന്ന ഡ്രോൺ പ്രദർശനം അദ്ദേഹം കണ്ടു. സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഭാരത് ഡ്രോൺ മഹോത്സവം 2022 ൽ 1600 ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

By newsten