മുംബൈ: എൻപിഎസ് കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (പിഎഫ്ആർഡിഎ) ഗ്യാരണ്ടീഡ് റിട്ടേൺ സ്കീം അവതരിപ്പിക്കുന്നു.
സർക്കാർ ഇതര മേഖലയിലുള്ളവർക്ക് ഓരോ അസറ്റിനും മൂന്ന് വ്യത്യസ്ത പെൻഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള സാധ്യതയും സമിതി ആരായുന്നുണ്ട്.
ഉറപ്പുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതായി പിഎഫ്ആർഡിഎ ചെയർമാൻ സുപ്രതീം ബന്ദോപാധ്യായ മുംബൈയിൽ പറഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ ഇതിന് അന്തിമരൂപം നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, എത്ര വരുമാനം നൽകാമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.