മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ബറോസ്’ ചിത്രീകരണം പൂര്‍ത്തിയാക്കി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. “ടീം ബറോസ് ലൊക്കേഷനില്‍ നിന്ന് സൈനിംഗ് ഓഫ് ചെയ്യുന്നു, ഇനി കാത്തിരിപ്പ് തുടങ്ങുന്നു” ബറോസിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചു. 2019ൽ പ്രഖ്യാപിച്ച ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രത്തിന്റെ സംവിധായകനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബറോസിൽ വാസ്കോഡ ഗാമയെയാണ് റാഫേൽ അവതരിപ്പിക്കുന്നത്. പാസ് വേഗ ഭാര്യയായി എത്തുന്നു. സെക്സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് പാസ് വേഗ.