Spread the love

ആസാദി മാർച്ചിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ തെഹരികെ ഇൻസാഫ് പാർട്ടി പ്രസിഡൻറും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ ഇസ്ലാമാബാദ് പൊലീസ് കേസെടുത്തു. ഇമ്രാൻ ഖാൻറെ ആഹ്വാനപ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് പിടിഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇത് അനുവദനീയമല്ലായിരുന്നു. ഇവരെ പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.

ഇമ്രാനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിന്ന അവൻയൂ മെട്രോ സ്റ്റേഷൻ തീയിട്ടതിനും എക്സ്പ്രസ് ചൗക്കിൻ കേടുപാടുകൾ വരുത്തിയതിനുമാണ് കേസ്. ഇമ്രാൻ ഖാനെ കൂടാതെ നേതാക്കൾ ഉൾപ്പെടെ 150 പേരെയാണ് പിടിഐ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. 39 പേരെ അറസ്റ്റ് ചെയ്ത് നീക്കി.

By newsten