മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രി ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു.
എല്ലാ പൗരൻമാരോടും താമസക്കാരോടും ഹജ്ജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാൻ വക്താവ് അഭ്യർത്ഥിച്ചു. നിയമലംഘകരെ നിയന്ത്രിക്കാനും പിഴ ചുമത്താനും എല്ലാ റോഡുകളിലും ഇടനാഴികളിലും പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യാസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.