Author: newsten

പി.എന്‍.ബി ബാങ്കിലെ കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സാധ്യത

കോഴിക്കോട്: പി.എൻ.ബി.ബാങ്കിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയെടുത്ത കേസിൽ സിബിഐ അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് പൊതുമേഖലാ ബാങ്കിൽ നടന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്. മൂന്ന് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നാൽ ബാങ്ക് സി.ബി.ഐക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. ചെന്നൈയിൽ…

ഐഎസ്ആർഒ ഗൂഢാലോചനാ കേസ്; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

ന്യൂ ഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് ഉൾപ്പെടെയുള്ള ഗൂഢാലോചനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിച്ചാണ്…

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ്; രണ്ട് പ്രതികളും കുറ്റക്കാർ, ശിക്ഷ തിങ്കളാഴ്ച വിധിക്കും

തിരുവനന്തപുരം: കോവളത്ത് ആയുർവേദ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികളും കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും…

സിദ്ദു മൂസേവാല വധം; സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ അമേരിക്കയിൽ തടവില്‍

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ സൂത്രധാരൻ ഗോൾഡി ബ്രാർ അമേരിക്കയിൽ തടവില്‍. യു.എസ് ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നവംബർ 20 മുതൽ ഇയാൾ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗിക…

സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ അഞ്ചോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി…

എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു; സർക്കാർ നൽകിയ ഹർജി തള്ളി

കൊച്ചി: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ…

എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമാധ്യാപക യോഗ്യത; 50 കഴിഞ്ഞവർക്ക് ഇളവുകൾ

കോഴിക്കോട്: എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് പ്രഥമാധ്യാപകനാകാൻ വകുപ്പുതല പരീക്ഷ പാസാകണമെന്ന നിബന്ധനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇളവ് വരുത്തി. നേരത്തെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോൾ 50 വയസ്സിന് മുകളിലുള്ളവർക്കുള്ള ഇളവ് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ…

ഇന്ത്യയിൽ കൊറിയക്കാർ രാത്രി പുറത്തിറങ്ങരുത്; നിർദ്ദേശം നൽകി ദക്ഷിണ കൊറിയൻ എംബസി

രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയൻ എംബസി ഇന്ത്യയിലെ ദക്ഷിണ കൊറിയക്കാരോട് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് രാത്രി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതെന്ന് എംബസി അറിയിച്ചു. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ കൊറിയൻ യൂട്യൂബർക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ…

‘ഹിഗ്വിറ്റ’ ചിത്രത്തിൻ്റെ പേര് വിലക്കി ഫിലിം ചേമ്പർ

കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി ഫിലിം ചേമ്പർ. ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് ഫിലിം ചേമ്പർ വിലക്കി. എൻ.എസ്.മാധവനിൽ നിന്ന് അനുമതി വാങ്ങാനും നിർദേശം നൽകി. ഒരു ജനപ്രിയ ചെറുകഥയാണ് ഹിഗ്വിറ്റ. സിനിമയുടെ പേരിന് മാത്രമാണ് വിലക്ക്…

സാന്ത്വനതീരം പദ്ധതി; ഇനി 60 കഴിഞ്ഞവർക്ക് ചികിത്സാ സഹായം ലഭിക്കും

ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ (ഫിഷറീസ് ബോർഡ്) സാന്ത്വനതീരം പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞ പെൻഷൻകാർക്കും അനുബന്ധ തൊഴിലാളികൾക്കും ഇനി ചികിത്സാ സഹായം ലഭിക്കും. 60 വയസ് വരെയായിരുന്നു ഇതുവരെ സഹായം ലഭിച്ചിരുന്നത്. പ്രായമായവരും രോഗികളും ജോലി ചെയ്യാൻ കഴിയാത്തവരുമായ…