Author: newsten

ഫിഫ ലോകകപ്പ് പോർച്ചുഗൽ-ദക്ഷിണ കൊറിയ മത്സരം; ക്രിസ്റ്റ്യാനോ കളിച്ചേക്കില്ല

ദോഹ: വെള്ളിയാഴ്ച നടക്കുന്ന പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങാൻ 50-50 ചാൻസ് ആണുള്ളതെന്ന് കോച്ച് ഫെർണാണ്ടോ സാന്‍റോസ് പറഞ്ഞു. ബുധനാഴ്ച നടന്ന ടീമിന്‍റെ പരിശീലന സെഷനിൽ…

പി എൻ ബി കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് അറിയിച്ചു. കോർപ്പറേഷന് അല്ലാതെ മറ്റാർക്കും പണം നഷ്ടപ്പെട്ടതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. കോർപ്പറേഷന്‍റെ അക്കൗണ്ടിൽ…

ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിൽ കേരളം മുന്നിൽ; രാജ്യത്ത് രണ്ടാമത്

തിരുവനന്തപുരം: ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം ദേശീയ മികവ് കൈവരിച്ചു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, ഇന്‍റർനെറ്റ്, പ്രൊജക്ടറുകൾ എന്നിവ നൽകുന്നതിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2021-22 വർഷത്തെ വിദ്യാഭ്യാസത്തിനായുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ…

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടി; നവംബറില്‍ 8 ശതമാനമായി ഉയർന്നു

ന്യൂഡല്‍ഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) ഡാറ്റ അനുസരിച്ച്, അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 8 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 7.55 ശതമാനമായി കുറഞ്ഞപ്പോൾ നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.96 ശതമാനമായി ഉയർന്നു. ഏറ്റവും ഉയർന്ന…

കേസ് വ്യാജം, കോടതിയിൽ പൂർണ്ണ വിശ്വാസം: എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. കേസ് വ്യാജമാണെന്നും കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എൽദോസ് പറഞ്ഞു. ജാമ്യം അനുവദിച്ചതോടെ അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്ത നടപടിയിൽ വ്യത്യസ്ത തീരുമാനം ഉണ്ടാകുമെന്നും…

വിഴിഞ്ഞം സംഘർഷം; ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്‍റണി രാജു. അത്തരം വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് മറ്റ് മന്ത്രിമാർ ആരോപണം ഉന്നയിക്കുമ്പോഴാണ് ആന്‍റണി രാജു വ്യത്യസ്തമായ…

വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ മേഖലയിൽ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ്…

ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങൾ; ആദ്യ പത്തിൽ 3 എണ്ണം ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ ഗുജറാത്തിലെ അഹമ്മദാബാദ് എട്ടാം സ്ഥാനത്ത്. ചെന്നൈയും ബെംഗളൂരുവും യഥാക്രമം 9, 10 സ്ഥാനങ്ങളിലാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ സിംഗപ്പൂരും ന്യൂയോർക്കുമാണ്. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇരു നഗരങ്ങളും ഒന്നാം…

കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങളിലും തുടരും. കാലാവസ്ഥാ നിരീക്ഷകനായ ഇസ അൽ റമദാനാണ് ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളിൽ…

മോഹൻലാൽ ചിത്രം ‘മോണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്റ്റര്‍’ ഒടിടിയിലെത്തി; ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോൺസ്റ്റർ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തിൽ 6.5 കോടി രൂപയിൽ താഴെയാണ് തിയേറ്ററുകളിൽ നിന്ന്…