Author: newsten

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണു; ഒരു കുട്ടിക്ക് പരിക്കേറ്റു

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ സ്റ്റേഡിയത്തിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു അപകടം. ജാവലിൻ ത്രോ മത്സരത്തിനിടെ മത്സരാർത്ഥികളും അവരുടെ മാതാപിതാക്കളും ഇരുന്ന സ്ഥലത്തേക്ക് മരത്തിന്‍റെ ഒരു കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ…

കെജിഎഫിലെ ഗാനങ്ങളുടെ ഉപയോ​ഗം; രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2ലെ ഗാനങ്ങൾ അനുവാദമില്ലാതെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വീഡിയോ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് എംആർടി മ്യൂസിക്കാണ് പരാതി നൽകിയത്.…

ക്രയ സർട്ടിഫിക്കറ്റ് വനഭൂമിയിലെ അവകാശത്തിന് തെളിവ്: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ

തിരുവനന്തപുരം: ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയ സർട്ടിഫിക്കറ്റ് വനഭൂമിയുടെ അവകാശത്തിന്‍റെ തെളിവാണെന്ന് അംഗീകരിക്കുന്നത് ഒഴിവാക്കാൻ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സർക്കാർ. ഭേദഗതിയോടെ 6,500 ഹെക്ടർ വനഭൂമി സർക്കാർ ഉടമസ്ഥതയിൽ സംരക്ഷിക്കപ്പെടും. 1971ലെ കേരള സ്വകാര്യ വനങ്ങൾ…

വെട്രിമാരന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു

ചെന്നൈ: വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നൈയ്ക്കടുത്ത് കേളമ്പാക്കത്ത് നടന്ന സംഭവത്തിൽ സംഘട്ടന സംഘാംഗമായ സുരേഷ് (49) ആണ് മരിച്ചത്. ക്രെയിനിന്‍റെ ഇരുമ്പ് വടം പൊട്ടിയതിനെ തുടർന്ന് 30 അടി ഉയരത്തിൽ നിന്ന് അദ്ദേഹം…

‘ബാബ’ റീമാസ്റ്ററിം​ഗ് ട്രെയിലർ റിലീസ് ചെയ്തു; ഏറ്റെടുത്ത് ആരാധകർ

രജനീകാന്തിന്‍റെ ‘ബാബ’ വീണ്ടും തിയേറ്ററുകളിലെത്തുമെന്ന വാർത്ത ഈയിടെയാണ് പുറത്ത് വന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിന് ശേഷം തിയേറ്ററുകളിലെത്തും. രജനീകാന്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ അവസരത്തിൽ, ചിത്രത്തിന്‍റെ റീമാസ്റ്ററിംഗ് ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്…

കശ്‌‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍

ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ്…

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കൂടുന്നു

തിരുവനന്തപുരം: വടംവലി താരങ്ങള്‍ക്കിടയിൽ, കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിക്കുന്നത് കൂടുന്നു. 390 രൂപ വിലയുള്ള മരുന്ന് 1,500 രൂപയ്ക്ക് വരെയാണ് ഏജന്‍റുമാർ വിൽക്കുന്നത്. തമിഴ്നാട് അതിർത്തി കടന്ന് മെഫന്‍ട്രമിന്‍ കേരളത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഒരേ സമയം…

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്ന സർക്കാർ വാദം പ്രകോപനപരമാണ്. സർക്കാരിന് നിസംഗ മനോഭാവമാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങൾക്കെതിരെയും സർക്കുലറിൽ വിമർശനമുയർന്നു.…

മത്സ്യബന്ധന ബോട്ട് മുങ്ങി; 13 തൊഴിലാളികളെയും രക്ഷപെടുത്തി

കണ്ണൂർ: കൊച്ചി മുനമ്പത്ത് നിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. കണ്ണൂരില്‍നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും…

മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ഡൽഹി ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിനായി 50,000 ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം…