Author: newsten

ഒരേ യുവാവിനെ വിവാഹം ചെയ്ത് ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ

മുംബൈ: ഒരേ യുവാവിനെ വിവാഹം കഴിച്ച് ഇരട്ട സഹോദരിമാർ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ഐടി എഞ്ചിനീയർമാരായ പിങ്കി, റിങ്കി എന്നിവരാണ് അതുൽ എന്ന സുഹൃത്തിനെ വിവാഹം കഴിച്ചത്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുംബൈയിൽ ഐടി എഞ്ചിനീയർമാരായ ഇവർ വെള്ളിയാഴ്ച…

ഉൽപ്പന്നങ്ങളുടെ നിർമ്മാണം പൂർണമായും ചൈനയിൽ നിന്ന് മാറ്റാൻ ആപ്പിൾ

ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപ്പാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ. തായ്‍വാനീസ് കമ്പനിയായ ഫോക്സോണിനെ അസംബ്ലിങ്ങിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ആപ്പിൾ…

ബിരുദ പ്രവേശനത്തിന് കുട്ടികൾ കുറവ്; തസ്‌തികകളും പുതിയ നിയമനങ്ങളും ഇല്ലാതാകും

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് നിലവിലുള്ള അധ്യാപക തസ്തികകൾക്ക് ഭീഷണിയാകും. പുതിയ നിയമനങ്ങളെയും ഇത് ബാധിക്കും. എയ്ഡഡ് കോളേജ് അധ്യാപകരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഈ സ്ഥിതി തുടർന്നാൽ എയ്ഡഡ് സ്കൂളുകളിലെന്നപോലെ…

സമയനിഷ്ഠ പാലിക്കണം; ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച് സമ്മാനിച്ച് മന്ത്രി 

ചെന്നൈ: തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസ് സമയക്രമം പാലിച്ച് നടത്തുന്നതിന് ബസ് ജീവനക്കാർക്ക് മന്ത്രിയുടെ പ്രതീകാത്മക ഉപഹാരം. ക്ഷീരവികസന വകുപ്പ് മന്ത്രി എസ്.എം നാസറാണ് പുതിയ ബസ് സർവീസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വാച്ച് സമ്മാനിച്ചത്. തന്‍റെ മണ്ഡലമായ ആവഡിയിൽ…

സമസ്ത അടക്കമുള്ള സംഘടനകൾക്ക് എതിര്‍പ്പ്; പ്രതിജ്ഞയില്‍ നിന്ന് പിന്മാറി കുടുംബശ്രീ

കോഴിക്കോട്: സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിക്കുന്നു. ജെൻഡർ ക്യാമ്പയിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലരുതെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസില്‍ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ പ്രതിജ്ഞ തയ്യാറാക്കുമെന്നും…

ബോളിവുഡിനെ പിടിച്ചുയര്‍ത്തി ‘ദൃശ്യം 2’; 200 കോടി ക്ലബ്ബിലേക്ക്

നിരവധി പരാജയങ്ങൾക്ക് ശേഷം ബോളിവുഡിന്‍റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘ദൃശ്യം 2’. അജയ് ദേവ്ഗൺ നായകനായ ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ, ചിത്രം അതിന്‍റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, 200…

കത്ത് വിവാദം; പ്രതിപക്ഷ പാർട്ടികളെ ചർച്ചക്ക് വിളിച്ച് തദ്ദേശ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം സർക്കാർ ചർച്ച ചെയ്യും. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. നാളെ വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് യോഗം വിളിച്ചത്. പ്രധാന…

വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ ആവശ്യമില്ല, കേരള പൊലീസ് പര്യാപ്തം: തുറമുഖ മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേന സുരക്ഷ ഒരുക്കേണ്ട ആവശ്യമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനപാലനത്തിന് കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും നിർമ്മാണ കമ്പനിയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല.…

വ്യോമയാന സുരക്ഷാ റാങ്കിംഗ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ ഇന്ത്യ 48-ാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. ഇതോടെ ചൈനയെയും ഡെൻമാർക്കിനെയും ഇന്ത്യ മറികടന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അവസാനം…

പരിസ്ഥിതി ഓസ്‌കര്‍ ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്

ലണ്ടന്‍: ‘പരിസ്ഥിതി ഓസ്‌കര്‍’ എന്നറിയപ്പെടുന്ന ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിട കർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതാണ് ഖെയ്തിയുടെ പ്രവർത്തനങ്ങൾ. ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് അവാർഡ് ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ട് (ഏകദേശം…