Author: newsten

ഗുജറാത്തില്‍ രണ്ടാംഘട്ട പോളിങിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഹമ്മദാബാദിലെ നിഷാൻ പബ്ലിക് സ്കൂളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ മോദി വോട്ടർമാർക്ക് മുന്നിൽ ഉയർത്തി കാട്ടി. എല്ലാവരും വോട്ട്…

20,000 പേരെ പിരിച്ച് വിടാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ടെക് ഭീമനായ ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോൺ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ…

ഇന്ത്യയുടെ തേയിലയും ബസുമതി അരിയും വേണ്ടെന്ന് ഇറാന്‍; കാരണം അവ്യക്തം

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് തേയിലയും ബസുമതി അരിയും ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറുകളിൽ നിന്ന് ഇറാൻ പിൻവാങ്ങി. ഇത്തരമൊരു പിൻമാറ്റത്തിന്‍റെ കാരണം ഇറാൻ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. അതേസമയം, കർഷകരെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതൽ നവംബർ പകുതി വരെ…

പിൻവാതിൽ നിയമനം; അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പി.എസ്.സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ തൊഴിലന്വേഷകരോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ…

ഇനി കെ-സ്റ്റോർ; റേഷൻ കടകളുടെ മുഖം മാറ്റാൻ സർക്കാർ

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണം…

തരൂരിനെതിരെ കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷവിമർശനവുമായി വന്ന പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ അടുക്കളയിൽ പാത്രം കഴുകി കോണ്‍ഗ്രസ്സായി മാറിയ ശേഷം പാർലമെന്‍റ് സീറ്റ് വാങ്ങി വിമാനത്തിൽ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റ്…

നടി ഹന്‍സിക വിവാഹിതയായി

നടി ഹൻസിക മോത്ത്‌വാനിയും സുഹൃത്ത് സൊഹേൽ കതുരിയയും വിവാഹിതരായി. ഞായറാഴ്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു വിവാഹം. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനായി വ്യാഴാഴ്ചയാണ് നടിയും കുടുംബവും മുംബൈയിൽ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്‍റെയും…

നിയമസഭാ സമ്മേളനത്തിന് തുടക്കം; ഇത്തവണ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. സ്പീക്കറായി ചുമതലയേറ്റ ശേഷം എ.എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്.…

കര്‍ഷകരെ സഹായിക്കാൻ ആപ്പിള്‍ കയറ്റി അയക്കുന്ന ഡ്രോണുകളുടെ പരീക്ഷണം വിജയകരം

ഹിമാചൽ പ്രദേശ്: ഡ്രോൺ വഴി പല ചരക്കുകളും വേഗത്തിൽ എത്തിക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ആപ്പിൾ ഇതുപോലെ ആകാശമാര്‍ഗം കയറ്റി അയച്ചാൽ എങ്ങനെയിരിക്കും? ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ അത്തരമൊരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കിന്നൗർ ജില്ലയിലെ രോഹൻ കാണ്ഡ ഗ്രാമത്തിലാണ്…

ആറ് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ ടെക് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനസജ്ജമാകും

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ പുതുതായി ആരംഭിക്കുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററുകളിൽ ഒന്ന് കൊച്ചിയിൽ വരുന്നു. ആറ് മാസത്തിനകം കാക്കനാട് ഇൻഫോപാർക്കിലോ സമീപമോ ഇത് സ്ഥാപിക്കും. ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലാണ് എയർ ഇന്ത്യയുടെ ആദ്യ ടെക് സെന്‍റർ. കൊച്ചിയിൽ…