Author: newsten

ഡൽഹിയിൽ വായുമലിനീകരണം ഗുരുതരം; അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്‌

ന്യൂഡൽഹി: ഞായറാഴ്ച തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വായു ഗുണനിലവാര സമിതി വിലക്കേർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ (ജിആർഎപി) മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് നിരോധനം. ജി.ആർ.എ.പി നടപ്പാക്കുന്നതിനുള്ള ഉപസമിതി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട…

ലോക പ്രോ വുഷു ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്കായി സ്വർണം നേടി അനിയന്‍ മിഥുൻ

ബെംഗളൂരു: തായ്ലൻഡിൽ നടന്ന ലോക ‘പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശി അനിയൻ മിഥുൻ സ്വർണം നേടി. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ സ്വർണം നേടിയത്. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ…

ജിഷ വധക്കേസ്; അമീറുള്‍ ഇസ്‌ലാമിന്റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും നോട്ടീസ്

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്‍റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. …

യുഎഇ ‘മാര്‍ച്ച് ഓഫ് ദി യൂണിയനി’ൽ ജനങ്ങൾക്കൊപ്പം പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദും

അബുദാബി: യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ വത്ബയിൽ പ്രസിഡൻഷ്യൽ കോർട്ട് സംഘടിപ്പിച്ച യൂണിയൻ മാർച്ചിൽ വൻ ജനപങ്കാളിത്തമാണ്…

ബംഗാള്‍ ഗവര്‍ണര്‍ കേരളത്തിലെത്തി; ബിജെപി ജില്ലാ നേതൃത്വം സ്വീകരിക്കാനെത്തിയില്ലെന്ന് വിമർശനം

കൊച്ചി: ബംഗാൾ ഗവർണറായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കാൻ ബി ജെ പി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് വിമർശനം. ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള പാർട്ടിയുടെ ഔദ്യോഗിക നേതാക്കൾ വിട്ടുനിന്നെങ്കിലും കെ സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിലെ എഎൻ രാധാകൃഷ്ണൻ,…

പൊതു-സ്വകാര്യ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താൻ തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടിൽ, പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയേക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.…

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് പുത്രൻ

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് നന്ദി. എല്ലാവരും അവയെല്ലാം വായിക്കണം, എന്നോടും സിനിമയോടും കുശുമ്പും പുച്ഛവുമാണ് അതില്‍ ഏറെയെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. ഗോള്‍ഡ് പ്രേമത്തിന്റെ രണ്ടാം ഭാഗമല്ലെന്നും താൻ മുമ്പൊരിക്കലും ഗോൾഡ്…

ഔട്ടർ റിംഗ് റോഡ് പദ്ധതി; കേന്ദ്ര സര്‍ക്കാരിൻ്റെ സഹകരണത്തെ പുകഴ്ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡ് വികസനത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ പ്രധാന പദ്ധതിയായ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഔട്ടർ റിംഗ്…

ഇലന്തൂർ നരബലി; റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

കോട്ടയം: വിവാദമായ ഇലന്തൂർ ഇരട്ടനരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ലിന്‍റെ മക്കളായ മഞ്ജുവും സഞ്ജുവും മൃതദേഹം ഏറ്റുവാങ്ങി. റോസ്ലിൻ വാടകയ്‌ക്ക് താമസിച്ചിരുന്ന കാലടിയിലേക്ക്…

വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. സംഘർഷത്തിൽ എൻഐഎ അന്വേഷണം…