Author: newsten

യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ ആക്രമണത്തിൽ എംഎസ്എഫ് പ്രവര്‍ത്തകയ്ക്ക് പരിക്ക്

തിരൂര്‍: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എസ്.എം പോളിടെക്നിക് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും എം.എസ്.എഫ് പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോളിടെക്നിക്കിലെ എസ്.എഫ്.ഐ.…

കേരള സ്‌കൂള്‍ കായികോത്സവം; കിരീടമുറപ്പിച്ച് പാലക്കാട്, തൊട്ടുപിന്നാലെ മലപ്പുറം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ കിരീടമുറപ്പിച്ച് പാലക്കാട്. 206 പോയിന്‍റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. സ്കൂൾ മേളയുടെ ചരിത്രത്തിൽ വൻ കുതിപ്പോടെ 110 പോയിന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം (58…

സ്‌ക്വയര്‍ കിലോമീറ്റര്‍ അറേയുടെ നിർമ്മാണം തുടങ്ങി; ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനി

ന്യൂയോര്‍ക്ക്: മൂന്ന് പതിറ്റാണ്ട് നീണ്ട ആസൂത്രണത്തിനും ചർച്ചകൾക്കും ശേഷം, ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയായ സ്ക്വയർ കിലോമീറ്റർ അറേയുടെ (എസ്.കെ.എ) നിർമ്മാണം ആരംഭിച്ചു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി സ്ഥാപിക്കുന്ന ലക്ഷക്കണക്കിന് ആന്‍റിനകൾ ചേർന്നതാണ് ഇത്. മറ്റ് 12 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പദ്ധതിയുടെ…

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദിച്ചെന്ന…

സൈനിക താവളം ആക്രമിച്ച് ഉക്രൈൻ; മിസൈൽ കൊണ്ട് മറുപടി പറഞ്ഞ് റഷ്യ

കീവ്: റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിന് നേരെ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടിച്ചു. നിരവധി ഉക്രൈൻ പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടു. റഷ്യയ്ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ആണവായുധങ്ങൾ ഉൾപ്പെടെയുള്ള ബോംബറുകൾ സൂക്ഷിച്ചിരിക്കുന്ന…

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാൻ ‘സിന്ധുജ’; ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി…

വിഴിഞ്ഞം സമരം; സമവായ നീക്കം സജീവം, സമരസമിതി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ്…

കേന്ദ്രം കൂട്ടിയ ബസുകളുടെ ഫിറ്റ്‌നെസ് ഫീസിന് സ്റ്റേ; 1000ത്തിൽ നിന്ന് ഉയർത്തിയത് 13,500ലേക്ക്

ന്യൂഡല്‍ഹി: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തിയത് മരവിപ്പിച്ചു. ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉയർന്ന ഫീസ്…

വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമല്ല: ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണങ്ങളില്ലാതെ സര്‍വീസ് നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ നിരീക്ഷണം. അങ്കമാലി സ്വദേശി പി.കെ. രതീഷ് ഉൾപ്പെടെയുള്ളവരാണ്…

ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത; നാഗ്പൂർ പാതയ്ക്ക് ലോക റെക്കോർഡ്   

മുംബൈ: നാഗ്പൂർ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോർഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളിൽ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാർധ ദേശീയ പാതയാണ്. അതിന് മുകളിൽ സമാന്തരമായി മേല്‍പ്പാത. അതിന് മുകളിലായി മെട്രോ ലൈൻ. ഈ രണ്ട്…