Author: newsten

മേപ്പാടി പോളിടെക്നിക് ആക്രമണം; അറസ്റ്റിലായവരുടെ ബൈക്ക് കത്തിച്ചു, വിദ്യാർത്ഥിക്ക് നേരെ ആക്രമണം

കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണത്തിന് പിന്നാലെ തുടർ ആക്രമണം. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു. വടകരയിലെ ഇവരുടെ വീടുകളിൽ ആയിരുന്നു ആക്രമണം. പേരാമ്പ്രയിൽ ഒരു വിദ്യാർത്ഥിക്ക് നേരെയും ആക്രമണമുണ്ടായി.…

അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മറ്റി 

കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എ.എസ്.എഫ്.ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്നും പരാതി നൽകിയ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തിട്ടില്ലെന്നുമുള്ള…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണത്തിന്‍റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ…

വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം,…

രൂപയില്‍ വിദേശ വ്യാപാരം; ബാങ്കുകളുമായി ചർച്ച നടത്തി ധനമന്ത്രാലയം

ന്യൂഡല്‍ഹി: രൂപയിൽ അതിർത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രാലയം ബാങ്കുകളുമായി ചർച്ച നടത്തി. ആറ് സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കൾ ഉൾപ്പെടെയുള്ള ബാങ്കുകളുടെ സിഇഒമാരുമായി ധനമന്ത്രാലയം സമഗ്രമായ അവലോകന യോഗം ചേർന്നു. ഈ രംഗത്ത് ബാങ്കർമാർ നേരിടുന്ന പ്രശ്നങ്ങളും പുരോഗതിയും യോഗം…

ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നടപ്പാക്കും: വ്യവസായ മന്ത്രി

തിരുവനന്തപുരം: ‘മെയ്ഡ് ഇൻ കേരള’ എന്ന കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കായി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. പുതിയ സംരംഭങ്ങൾ നിലനിർത്താൻ താലൂക്ക് വിപണന മേള നടത്തും. ജനുവരിയിൽ…

ക്ലിഫ് ഹൗസിൽ വെടി പൊട്ടി; സംഭവം തോക്ക് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനുള്ളിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ, ചേംബറിൽ ബുള്ളറ്റ് കുടുങ്ങിയിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ…

വിഴിഞ്ഞം സമരം നിയമസഭയിൽ ചർച്ച ചെയ്യും; അടിയന്തരപ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച്…

ജീവനോടെയുണ്ടെന്ന് പ്രതിയുടെ ബന്ധുക്കൾ; വർഷങ്ങൾക്ക് മുൻപ് മരിച്ചെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015 ൽ കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് 21 കാരിയായ യുവതിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന്…

വോഡഫോണ്‍ സിഇഒ നിക് റീഡ് പടിയിറങ്ങുന്നു; മാർഗരിറ്റ ഡെല്ല വാലെ ഇടക്കാല സിഇഒ ആകും

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്‍റെ സിഇഒ നിക്ക് റീഡ് പടിയിറങ്ങുന്നു. ഡിസംബർ അവസാനത്തോടെ അദ്ദേഹം കമ്പനി വിടും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാർഗരിറ്റ ഡെല്ല വാലെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. പദവി ഒഴിയാനുള്ള ഉചിതമായ സമയം…