Author: newsten

ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു; ഇരയാവുന്നത് കുട്ടികള്‍

ലണ്ടൻ: ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു. ഭൂരിഭാഗവും കുട്ടികളാണ് ഈ അണുബാധയ്ക്ക് ഇരയാകുന്നത്. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ അണുബാധ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ സമീപ വർഷങ്ങളിൽ കുട്ടികളിൽ കൂടുതൽ ബാധിക്കുന്നുണ്ട്. ഇന്നലെ മരിച്ച…

വിഴിഞ്ഞത്ത് സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണ; ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരും അദാനിയും തമ്മിൽ ധാരണയുണ്ടെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടതുകൊണ്ടാണ്…

എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍ 5 ട്രില്യന്‍ രൂപ കടന്നു

2022 നവംബർ 30ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകൾ 5 ട്രില്യൺ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിൽ അവസാനത്തെ 1 ട്രില്യൺ രൂപയുടെ വായ്പകൾ കഴിഞ്ഞ 12 മാസത്തിനുള്ളിലാണ് വിതരണം ചെയ്തത്. 2015 ജനുവരിയിലാണ്…

വിഴിഞ്ഞത്ത് ചർച്ച നടത്താൻ സർക്കാർ അലംഭാവം കാണിച്ചിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുന്നതിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് അടിയന്തര പ്രമേയത്തിൻന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനുവേണ്ടി ഉപസമിതി സമരക്കാരുമായി…

‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന് കാരണം. 27-ാമത് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ…

കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ ഒരുക്കി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജീവനക്കാർക്കായി ട്വിറ്റർ ആസ്ഥാനത്ത് ചെറിയ കിടപ്പുമുറികൾ ഒരുക്കി ഇലോണ്‍ മസ്ക്. ‘കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ’ എന്ന നിർദേശത്തിനു പിന്നാലെയാണ് ഈ നീക്കം. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്താണ് മുറികൾ ചെറിയ കിടപ്പുമുറികളാക്കി മാറ്റിയത്. കഠിനാധ്വാനികളായ ജീവനക്കാർക്ക് രാത്രി വൈകി ഓഫീസിൽ…

പിയാനോ വായന തലച്ചോറിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കും; പഠന റിപ്പോർട്ട്

പിയാനോ വായിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനശേഷി കൂടുതൽ കാര്യക്ഷമമാകും എന്ന് പുതിയ പഠന റിപ്പോർട്ട്. യുകെയിലെ ബാത്ത് സർവകലാശാലയിലെ ഗവേഷകർ ആണ് ഈ കണ്ടെത്തലിനു പിന്നിൽ. തലച്ചോറിലെ ന്യൂറൽ സർക്യൂട്ടുകളുടെ രൂപീകരണം, പ്രവർത്തനം, ആശയവിനിമയം എന്നിവയിൽ സംഗീതത്തിന് ശക്തമായ സ്വാധീനമുണ്ടെന്ന് ശാസ്ത്രം വളരെക്കാലം…

നിരുപാധികം മാപ്പ് പറയുന്നു; കോടതിയോട് മാപ്പപേക്ഷിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

ദില്ലി: ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോടതിയലക്ഷ്യ നടപടി നേരിട്ട കശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി നിരുപാധികം മാപ്പ് പറഞ്ഞു. ഭീമാ കൊറേഗ്വാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിയെ സംവിധായകൻ കഴിഞ്ഞ ദിവസം…

വിവാഹപൂർവ ലൈം​ഗികത നിരോധിച്ചു; നിയമം പാസാക്കി ഇന്തോനേഷ്യ

ജക്കാർത്ത: വിവാഹം കഴിക്കാതെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കി ഇന്തോനേഷ്യ. ഭാര്യാഭർത്താക്കൻമാരല്ലാത്ത ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, വിവാഹം കഴിക്കാതെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുന്നതുമടക്കം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.…

രാജ്യത്ത് സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9% വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്

ഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.9% വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്‍റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന്…