Author: newsten

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൾ സലാം വിശദീകരണം നൽകി. പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് അബ്ദുൾ സലാം പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം…

വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിക്കും; സമരപ്പന്തൽ ഇന്ന് പൊളിച്ചുനീക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കവടത്തെ സമര പന്തൽ നീക്കുന്നതോടെ തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കും. പന്തൽ പൊളിച്ച ശേഷം നിർമ്മാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം നീണ്ട പ്രതിഷേധം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ…

റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങും

റെഡ്മി നോട്ട് 12 സീരീസ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ്. റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും വിലയേറിയ മോഡലായിരിക്കും റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 12 സീരീസിലെ ഡിവൈസുകളുമായി…

ജീവകാരുണ്യ പ്രവര്‍ത്തനം; ഫോബ്‌സ് ഏഷ്യന്‍ ഹീറോസില്‍ അദാനി ഉൾപ്പെടെ 3 ഇന്ത്യക്കാര്‍

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഏഷ്യക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി എന്ന പേരിലുള്ള പട്ടികയുടെ 16-ാമത്തെ പതിപ്പാണിത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഈ വർഷം…

വിലക്കയറ്റം ദേശീയ പ്രതിഭാസം, വിപണിയിലെ സർക്കാർ ഇടപെടൽ ഫലപ്രദം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നും വിപണിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആർ അനിൽ. പൊതുവിതരണസമ്പ്രദായത്തിന്‍റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ടിവി ഇബ്രാഹിം എംഎല്‍എയുടെ…

റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി ആർബിഐ; പലിശ നിരക്ക് 6.25 ശതമാനം

ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വർദ്ധിപ്പിച്ചു. റീപോ നിരക്ക് 0.35 ശതമാനം ഉയർന്ന് 6.25 ശതമാനമായി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർദ്ധിപ്പിക്കും. പ്രതിമാസ…

ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിൽ യു.പി.ഐ ഇടപാടുകളില്‍ 650% വളര്‍ച്ച

മുംബൈ: രാജ്യത്തുടനീളമുള്ള ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കടകളിൽ ഈ വർഷം യുപിഐ ഇടപാടുകളിൽ 650% വളർച്ചയുണ്ടായെന്ന് പഠനം. ഡിജിറ്റൽ ഇടപാട് സേവനങ്ങൾ നൽകുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ, അത്തരം സ്ഥലങ്ങളിൽ ഏജന്‍റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ…

ആനക്കൊമ്പ് കേസ്; മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ…

കുവൈറ്റിൽ ഇ-പേയ്‌മെന്റിന് ഫീസ് ഈടാക്കുന്നത് നിരോധിച്ചു

കുവൈറ്റ്: കുവൈറ്റിൽ ഉപഭോക്താക്കളിൽ നിന്ന് ഇ-പേയ്മെന്‍റുകൾക്കായി ഇലക്ട്രോണിക് ബിൽ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. എല്ലാ ഇലക്ട്രോണിക് പേയ്മെന്‍റ് സേവനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിൽ…

പാര്‍സലുകളില്‍ സംശയങ്ങളുണ്ടെങ്കില്‍ വിവരം നൽകണം; കൊറിയര്‍ സര്‍വീസുകാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് തടയാനായി കൊറിയർ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകി. പാഴ്സലുകൾ പതിവായി വരുന്ന വിലാസങ്ങൾ നിരീക്ഷിക്കാനുൾപ്പെടെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട്ട് കൊറിയർ സർവീസ്…