Author: newsten

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ ദിനത്തിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. തൽഫലമായി…

ചാൻസലർ ബിൽ; നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൻമേൽ സംസ്ഥാന നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. ഗവർണർക്ക് പകരം നിർദേശിക്കുന്ന ബദലിനെയാണ് വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രാജസ്ഥാന്‍ മാതൃകയിൽ മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളുടെ ചാൻസലറാകില്ലെന്ന് മന്ത്രി പി…

കെസിബിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് താൻ എതിരല്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ…

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും ഭരണാധികാരികളും…

കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷം: നിരവധി പേർക്ക് പരിക്ക്

കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…

ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ കുട്ടിക്കളി നടത്തുന്നുവെന്ന് വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത്…

പ്രത്യേക പ്രദർശനത്തിൽ മികച്ച പ്രതികരണം നേടി ‘അവതാർ ദ വേ ഓഫ് വാട്ടർ’

ജയിംസ്‌ കാമറൂൺ സംവിധാനം ചെയ്ത അവതാർ; ദ വേ ഓഫ് വാട്ടറിന് മികച്ച പ്രതികരണം. ലണ്ടനിൽ പത്രപ്രവർത്തകർക്കും നിരൂപകര്‍ക്കുമായി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദി വേ ഓഫ് വാട്ടർ അവിശ്വസനീയവും അതിശയകരവുമാണെന്ന് പത്രപ്രവർത്തകനും നിരൂപകനുമായ എറിക് ഡേവിസ് പറഞ്ഞു. “അവതാർ…

അയൽരാജ്യങ്ങളിലേക്കുള്ള വിവോ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി തടഞ്ഞ് ഇന്ത്യ

ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 27,000 സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിവോ കമ്യൂണിക്കേഷൻസ് ടെക്നോളജി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ധനമന്ത്രാലയത്തിന്‍റെ റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ് തടഞ്ഞതായാണ് റിപ്പോർട്ട്. കയറ്റുമതിയുടെ മൂല്യം ഏകദേശം…

അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യവേഷത്തിൽ എത്തുന്നു

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ…

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആറ് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ബില്ലിനെ എതിർത്തു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ്…