Author: newsten

കെഎസ്ആർടിസി ശബള വിഷയം; ധനസഹായം നല്‍കുന്നത് പരിഗണനയിലെന്ന് ധനമന്ത്രി

കെഎസ്ആർടിസി ശമ്പള വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട് തള്ളി ധനമന്ത്രി. കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തത് സമരം മൂലമല്ല. സാമ്പത്തിക പ്രശ്നങ്ങളാണ് ശമ്പളം നൽകാത്തതിനു കാരണം. കെഎസ്ആർടിസിക്കുള്ള ധനസഹായം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ

കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന് നവ്ജ്യോത് സിങ് സിദ്ദു

34 വർഷം പഴക്കമുള്ള കേസിൽ കീഴടങ്ങൽ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാവ് നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ സമയം നീട്ടണമെന്ന് സിദ്ദു അഭ്യർത്ഥിച്ചു. കേസിൽ ഇന്നലെയാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചത്. 1988ൽ…

818 കോടി വിറ്റുവരവ്; സർവകാല റെക്കോർഡുമായി കിറ്റെക്സ്

ലോകത്തിലെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിർമ്മാതാക്കളായ കിറ്റെക്സ് ഗാർമെന്റസ് വരുമാനത്തിൽ സർവകാല റെക്കോർഡ് സ്ഥാപിച്ചു. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ വരുമാനം മുൻ സാമ്പത്തിക വർഷത്തെ വിറ്റുവരവുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനം ഉയർന്ന്…

അസാമിലെ മഴക്കെടുതി; സഹായ വാഗ്ദാനവുമായി അമിത് ഷാ

അസമിലെ 26 ജില്ലകളിലായി നാൽ ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. മഴക്കെടുതിയിൽ ഇതുവരെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. പ്രളയത്തിന്റെ…

അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്ക് ചുവട്‌വെയ്ക്കുന്നു

അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ‘അദാനി ഹെൽത്ത് വെഞ്ച്വേഴ്സ്’ എന്ന ഉപസ്ഥാപനത്തെ അദാനി എന്റർപ്രൈസസിൽ ലയിപ്പിച്ചു. എ.എച്ച്.വി.എല്ലിൽ മെഡിക്കൽ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഉണ്ടായിരിക്കും.  ആരോഗ്യമേഖലയിലേക്ക് ചുവടുവയ്ക്കുന്ന അദാനി ഗ്രൂപ്പിന്റെ ആശുപത്രികൾക്കും ഫാർമസികൾക്കും നേതൃത്വം നൽകുന്നത്…

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക്

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. മഴയെത്തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവാമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.

ഫീസായി ക്രിപ്റ്റോ കറൻസി സ്വീകരിക്കുമെന്ന് ദുബൈയിലെ സ്കൂളും നിയമസ്ഥാപനവും

ക്രിപ്റ്റോകറൻസിയായി ഫീസ് നൽകാമെന്ന് ദുബായിലെ സ്കൂളും നിയമ സ്ഥാപനവും. നിയമ സ്ഥാപനമായ ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു നിയമ സ്ഥാപനം ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിലൂടെ, കമ്പനിയുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ടോക്കണുകളിൽ പേയ്മെൻറുകൾ നടത്താൻ കഴിയും.…