Author: newsten

‘പുടിനുമായി നേരിട്ടുള്ള ചർച്ച മാത്രം’; നിലപാടറിയിച്ച് സെലെന്സ്കി

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് മാത്രമേ താൻ തയാറാകൂവെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് “യാഥാർത്ഥ്യം മനസ്സിലാക്കിയാൽ” സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും എല്ലാ പ്രദേശങ്ങളും വീണ്ടെടുക്കുന്നതുവരെ യുക്രൈൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിക്ര’മിലെ പുതിയ ഗാനം പുറത്തിറങ്ങി

കമൽഹാസന്റെ വിക്രമിന്റെ ഓഡിയോയും ട്രെയിലറും മെയ് 15 നാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ സംഗീതം ഒരുക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച വിക്രമിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ,…

ഐപിഎല്‍ വാതുവെപ്പിനായി ഒരു കോടിയോളം തട്ടിയ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റിൽ

പോസ്റ്റോഫീസിൽ സ്ഥിരനിക്ഷേപമായി നൽകിയ ഒരു കോടിയോളം രൂപ വാതുവെപ്പിനായി മോഷ്ടിച്ച പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബീന സബ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ വിശാൽ അഹിർവാറാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു കോടിയോളം രൂപയാണ് ഐപിഎല്ലിനായി…

10 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെത്തി വീട്ടമ്മ!

മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് വീട്ടമ്മ 2.08 കാരറ്റ് വജ്രം കണ്ടെത്തിയത്. നല്ല ഗുണനിലവാരമുള്ള കൽൽ കണ്ടെത്തിയെന്നും ലേലത്തിൽ ഏകദേശം 10 ലക്ഷം രൂപ വില വരുമെന്നും അധികൃതർ പറഞ്ഞു. വീട്ടമ്മയായ ചമേലി ബായിയാണ് വജ്രം കണ്ടെത്തിയത്. കർഷകനായ ഭർത്താവിനൊപ്പം പാട്ടത്തിനെടുത്ത ഭൂമിയിൽ…

ഒമാൻ സന്ദർശിക്കാൻ ലോകത്തെ പ്രായംകുറഞ്ഞ പൈലറ്റ് എത്തുന്നു

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഒമാൻ സന്ദർശിക്കും. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് തകർക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് 16 കാരനായ മക് റുതർഫോർഡ് സുൽത്താനേറ്റിൽ എത്തുന്നത്. അദ്ദേഹത്തിൻറെ സന്ദർശനത്തിൻ കഴിഞ്ഞ ദിവസം സിവിൽ…

സ്പൈസ്ജെറ്റിൽ സിസ്റ്റത്തിൽ വൈറസ് ആക്രമണം; നിരവധി സർവീസുകൾ തടസപ്പെട്ടു

സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാന സർവീസുകൾ താറുമാറായി. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ ഇന്നലെ രാത്രിയാണ് വൈറസ് ആക്രമണം…

കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റു നിർമാണം പാടില്ല; വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റൊരു നിർമ്മാണവും പാടില്ലെന്ന് ഹൈക്കോടതി. ക്വാറി അനുവദിക്കരുതെന്നും റിസോർട്ട് ഉൾപ്പെടെയുള്ള മറ്റ് നിർമ്മാണങ്ങളും നിർത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. അപേക്ഷ ലഭിച്ചാലുടൻ ഭൂമി തരം മാറ്റുന്ന കാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.  

ലൈഫ് മിഷൻ അഴിമതിക്കേസ്; സി.ബി.ഐ അന്വേഷണം തുടരും

ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. പ്രതി സരിത്തിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സരിത്തിനെ കൂടാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന എന്നിവരെയും ചോദ്യം ചെയ്യും. അന്വേഷണം…

പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്തഹയജ്ഞത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ നിന്ന് പിസി ജോർജിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ…

‘ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അവഹേളിക്കുന്നു’

ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കേണ്ടത് പൊലീസും സർക്കാരുമാണ്. ഒരു വശത്ത് അതിജീവനത്തിനൊപ്പമാണെന്ന് അവകാശപ്പെടുന്ന സർക്കാരിൻ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്ന പ്രതീതിയുണ്ടെന്നും പ്രതിപക്ഷ നേതാവ്…