Author: newsten

പി.സി ജോർജിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി ജോർജിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പി സി ജോർജ് എന്നും സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ മുമ്പ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തിടുക്കത്തിലായിരുന്നു. ജോർജിൻ…

വാഗമണ്‍ റോഡ് റെയ്‌സ് കേസ്; ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായി 

വാഗമണ്‍ ഓഫ് റോഡ് റെയ്‌സ് കേസുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജ് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജിന് നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ചയാണ് ജോജു…

ഹർജിയിൽ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത

ഹർജിയിൽ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അതിജീവിത. തന്റെ ആശങ്കകൾ മാത്രമാണ് ഹർജിയിൽ പങ്കുവെച്ചതെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. ഹർജിക്ക് പിന്നിൽ കോൺഗ്രസാണെന്ന ആരോപണത്തോട് പ്രതികരിച്ച നടി ഇതെല്ലാം വ്യാഖ്യാനങ്ങളാണെന്നും പറഞ്ഞു. കൂടുതൽ അന്വേഷണം ആവശ്യമാണോ…

‘അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും’

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ചേംബറിൽ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട ചില ആശങ്കകൾ…

വിദ്യകിരണം; 75പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 75 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് നടക്കും. വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…

കൂടിക്കാഴ്ചയില്‍ വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് അതിജീവിത

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ ആവശ്യങ്ങളാണ് അതിജീവിത മുന്നോട്ട് വച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുക, അഭിഭാഷകരെ ചോദ്യം ചെയ്യുക തുടങ്ങിയയായിരുന്നു അതിജീവിത മുന്നോട്ട് വച്ച ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അടങ്ങിയ മൂന്ന് പേജുള്ള പരാതിയും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

‘ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല’

അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാ സ്ത്രീകളുടെയും സുരക്ഷ ഞ്ങ്ങൾ ഉറപ്പാക്കുന്നുവെന്നും ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് യു.ഡി.എഫിൻറെ പതനത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം…

ഭീകരരുടെ വെടിയേറ്റ് ജമ്മു കശ്മീരിൽ യൂട്യൂബ് താരം മരിച്ചു

ജമ്മു കശ്മീരിൽ യൂട്യൂബ് താരത്തെ ഭീകരർ വെടിവെച്ചു കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീൻ ഭട്ട് (35) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ അനന്തരവനായ 10 വയസുകാരനും വെടിവെപ്പിൽ പരിക്കേറ്റു. ലഷ്കർ ഇ ത്വയ്ബ ഭീകരരാണ്…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ അപൂർവമായ മത്സരത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അച്ഛനും മക്കളും ഉൾപ്പെടെയുള്ള മലയാള താരങ്ങൾ അവാർഡിന് വേണ്ടി രംഗത്തുണ്ട്. ‘വൺ’, ‘പ്രീസ്റ്റ്’ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും ദൃശ്യം 2വിൽ മോഹൻലാലും കാവലിൽ സുരേഷ്…

നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടികളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ആർ കെ ധാക്കഡെയ്ക്കാണ് അന്വേഷണ ചുമതല. രക്തരോഗമായ തലാസീമിയ ബാധിച്ച കുട്ടികളാണ്…