Author: newsten

കന്യാകുമാരി, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം എത്തി

തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിലും മാലിദ്വീപ്, കന്യാകുമാരി മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, മൺസൂൺ തെക്കൻ അറബിക്കടൽ, മാലിദ്വീപ് മുഴുവൻ, സമീപ ലക്ഷദ്വീപ് പ്രദേശം…

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകിയെന്നും മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം…

അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനോട് പ്രതികരിച്ച് ഫാത്തിമ തഹ്‌ലിയ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ.വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പിന് തുല്യമായിരിക്കരുത് ആതിജീവിതയ്ക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പെന്നും തഹ്ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദർ മരിച്ച നിലയിൽ

ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നഗർ ബസാറിലെ ഫ്ളാറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.…

തൃശൂരിൽ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തൃശ്ശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക് വരെ രോഗലക്ഷണങ്ങൾ കണ്ടതായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഇതോടെ കോളേജിൽ നടത്താനിരുന്ന കലോൽസവം മാറ്റിവച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 15നാണ് കോളേജ്…

മഹാരാഷ്ട്രയിൽ രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച്.ഐ.വി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. കുട്ടികളിൽ ഒരാൾ മരിച്ചു. ചികിത്സയ്ക്കായി രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി ബാധിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ആർ കെ ധാക്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.…

‘നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സർക്കാർ’

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ സർക്കാരാണെന്ന് ബെന്നി ബെഹനാൻ എംപി. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമല്ലെന്നും ഇക്കാര്യത്തിൽ അവർ കോടതിയെ സമീപിച്ച സാഹചര്യം പ്രധാനമാണെന്നും മുഖ്യമന്ത്രിയും സർക്കാരും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം…

ചരിത്രത്തിലാദ്യം; ആറ്റുകാൽ ക്ഷേത്രത്തിന്റെ വനിതാ സാരഥിയായി ഗീതാകുമാരി

ആറ്റുകാൽ ക്ഷേത്രത്തിൽ ഇനി ഒരു സ്ത്രീ സാരഥി ഉണ്ടാകും. 1979ൽ ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീക്ക് ഭരണനേതൃത്വം നൽകുന്നത്. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതാകുമാരിയാണ് പുതിയ ചെയർപേഴ്സൺ. ജലസേചന വകുപ്പിൽ ഐഡിആർബി ഡയറക്ടറായി 2012ലാണ്…

വിദ്വേഷ മുദ്രാവാക്യം; കുട്ടിക്ക് പരിശീലനം നൽകിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പരിശീലനം നൽകിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. മുസ്ലീം സമുദായത്തെ പ്രകോപിപ്പിക്കാൻ ഇയാൾ…

ലൈംഗിക തൊഴില്‍ തൊഴിലായി സുപ്രീം കോടതി അംഗീകരിച്ചു

ലൈംഗിക തൊഴില്‍ ഒരു തൊഴിലായി സുപ്രീം കോടതി അംഗീകരിച്ചു. ഇതൊരു നിർണ്ണായക വിധിയാണ്. നിയമപ്രകാരം ലൈംഗികത്തൊഴിലാളികൾക്ക് അന്തസ്സും തുല്യ പരിരക്ഷയും നൽകുമെന്ന് സുപ്രീം കോടതി പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ കാര്യത്തിൽ പോലീസ് ഇടപെടുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.…