Author: newsten

മുന്‍ എംപിമാര്‍ക്ക് ഒറ്റ പെന്‍ഷന്‍; ചട്ടം ഭേദഗതി ചെയ്തു

മുൻ പാർലമെന്റ് അംഗങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. മുൻ എംപിമാർക്ക് ഒന്നിലധികം പെൻഷനുകൾ നൽകാമെന്ന നിലവിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. പുതുക്കിയ ചട്ടം അനുസരിച്ച് എംഎൽഎയും എംപിയും ആയിരുന്ന ഒരാൾക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. മുൻ…

തൃക്കാക്കരയിൽ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ് ഉമാ തോമസ്. തൃക്കാക്കരയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയായിരുന്നു. രാഷ്ട്രീയത്തിൽ മതത്തെ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. മതത്തിനു അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ പി…

സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാക്കുന്നു; ആദ്യഘട്ടം 2023 ഡിസംബര്‍ 31-നുള്ളില്‍

മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനു സമാനമായ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം രാജ്യത്തിന് മുഴുവൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദ്യഘട്ടം 2023 ഡിസംബർ 31നു മുമ്പ് പൂർത്തിയാക്കണമെന്ന് ഊർജ്ജ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ മുകളിലുള്ള സർക്കാർ ഓഫീസുകൾ,…

കറവമാടുകള്‍ക്ക് ഇനി ആയുര്‍വേദ മരുന്ന്; വിതരണം മില്‍മ വഴി ആരംഭിക്കും

മിൽമ മലബാർ റീജിയണൽ യൂണിയൻ കേരള ആയുർവേദ സഹകരണ സംഘവുമായി സഹകരിച്ച് ക്ഷീരകർഷകർക്ക് കറവ മൃഗങ്ങളുടെ ആരോഗ്യത്തിനായി വെറ്റിനറി മരുന്നുകൾ നൽകുന്നു. ഇതാദ്യമായാണ് ഇന്ത്യയിലെ പാൽ യൂണിറ്റുകളിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. കറവപ്പശുക്കൾക്ക് നിലവിൽ കർഷകർ ആശ്രയിക്കുന്നത് ഇംഗ്ലീഷ് മരുന്നുകളെയാണ്. അത്തരം…

ഐപിഎൽ പൂരത്തിന്റെ അവസാന വെടിക്കെട്ട്; സഞ്ജുസ്ഥാൻ vs പാണ്ഡ്യാബാദ്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സമുച്ചയമായ നരേന്ദ്ര മോദി സ്റ്റേഡിയം വലിയ ചർച്ചകൾക്ക് സാക്ഷ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്ന് രാത്രി 8 മണിക്ക് ആദ്യ പന്ത് എറിയുന്ന നിമിഷത്തിനായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്.സഞ്ജുവിന്റെ രാജസ്ഥാൻ…

തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി

തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്. അതേസമയം, ഏഴ് വയസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ…

പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കി; തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

2015 ൽ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. 2018 മെയ് ഏഴിന് പൾസർ സുനി ദിലീപിനു എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ അളിയൻ സൂരജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ…

ആറ് പാസഞ്ചര്‍ തീവണ്ടികള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നു

കേരളത്തിലെ ആറ് പാസഞ്ചർ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും. എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ, ഷൊർണൂർ ജംഗ്ഷൻ-നിലമ്പൂർ റോഡ് , ഗുരുവായൂർ-തൃശ്ശൂർ, കൊല്ലം ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ, കോട്ടയം-കൊല്ലം എന്നിവയാണ് സർവീസ് നടത്തുക.

വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേരെ കോടതിയിൽ ഇന്ന് ഹാജരാക്കും

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മതവിദ്വേഷം വളർത്താൻ മനപ്പൂർവ്വം ഇടപെട്ടു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട്…

വധശിക്ഷ നിർത്തലാക്കാൻ ഒരുങ്ങി സാംബിയ; തീരുമാനം സ്വാഗതം ചെയ്ത് യുഎൻ

വധശിക്ഷ നിർത്തലാക്കുമെന്ന് സാംബിയ. സാംബിയയുടെ പ്രഖ്യാപനത്തെ യുഎൻ സ്വാഗതം ചെയ്തു. വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നതിന് സാംബിയൻ അധികൃതർക്ക് സാങ്കേതിക സഹായവും സഹകരണവും നൽകാൻ ഒഎച്ച്സിഎച്ച്ആർ തയ്യാറാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് സെയ്ഫ് മഗഗ്നോ പറഞ്ഞു. രാജ്യത്ത് വധശിക്ഷ നിർത്തലാക്കുമെന്ന സാംബിയൻ പ്രസിഡന്റിന്റെ…