Author: newsten

ജാപ്പനീസ് റെഡ് ആര്‍മി സഹസ്ഥാപക ഷിഗെനോബു ജയില്‍ മോചിതനായി

ജാപ്പനീസ് റെഡ് ആർമിയുടെ സഹസ്ഥാപകൻ ഫുസാകു ഷിഗെനോബു 20 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ജയിൽ മോചിതനായി. 2000 മുതൽ സായുധ ആക്രമണങ്ങളുടെ പേരിൽ ഇവർ ജയിലിലാണ്. 1974 ൽ നെതർലാന്റിലെ ഫ്രഞ്ച് എംബസി ഉപരോധിച്ചതിന് ഷിഗെനോബുവിനെ 20 വർഷം തടവിന്…

പൊക്രാനിൽ നിന്ന് നേപ്പാളിലേക്ക് പറന്ന വിമാനം അപ്രത്യക്ഷമായി

ഇന്ന് രാവിലെ 22 പേരുമായി പൊക്രനിൽ നിന്ന് നേപ്പാളിലെ ജോംസോമിലേക്ക് പറന്ന വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനം രാവിലെ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്. വിമാനം കണ്ടെത്തുന്നതിനായി ഫിസ്റ്റൽ ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. യാത്രക്കാരിൽ 4 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

പിസി ജോർജ് വീണ്ടും വെണ്ണല ക്ഷേത്രത്തിൽ

വീണ്ടും വെണ്ണല ക്ഷേത്രത്തിൽ എത്തിയ പി സി ജോർജിനെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ പി സി ജോർജ് പങ്കെടുക്കും. എൻഡിഎ ഓഫീസിൽ തനിക്ക് പറയാനുള്ളത് പറയുമെന്ന് പി സി പറഞ്ഞു.

വിദ്വേഷ മുദ്രാവാക്യം; ‌പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ആലപ്പുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന…

മം​ഗളൂരു സർവകലാശാലയിലും ഹിജാബ് വിവാദം

കർണാടകയിൽ ഹിജാബ് വിവാദം വീണ്ടും കത്തിപ്പടരുന്നു. മംഗലാപുരം സർവകലാശാല യൂണിഫോം നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയതിനു പിന്നാലെ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കാതെ തിരിച്ചയച്ചു. മാർച്ച് 15ലെ കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് മംഗലാപുരം സർവകലാശാല…

ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 99.95 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി, 2022-23 സാമ്പത്തിക വർഷത്തിൽ 99.95 കോടി രൂപ ചെലവഴിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഭരണാനുമതി നൽകിയതായി ആർ ബിന്ദു. സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യത്തിനായി 20 കോടി രൂപ ചെലവഴിക്കും, ഇത് അക്കാദമിക് ജേണലുകളും വൈവിധ്യമാർന്ന…

കൂടാതെയും കുറയാതെയും സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്.  ഒരു പവൻ സ്വർണ്ണത്തിന്റെ (ഇന്നത്തെ സ്വർണ്ണ വില) വിപണി വില 38200 രൂപയാണ്. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ…

കൽക്കരി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യും; ക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രം

വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു . ഖനി മന്ത്രാലയത്തിന് കീഴിൽ വരുന്ന കോൾ ഇന്ത്യ കൽക്കരി സംഭരിക്കും. ഇതിനു മുന്നോടിയായി കൽക്കരി പ്രത്യേകം ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2015നു ശേഷം ഇതാദ്യമായാണ്…

അംഗൻവാടികളിൽ പ്രവേശനോത്‌സവം നാളെ

ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30നു പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കണവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള ഹണികോമ്പ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.…

വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച 10 വയസുകാരനെ കൗൺസിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ കൗൺസിലിംഗ് തുടരുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ…