Author: newsten

ഈ സീസണിൽ രാജസ്ഥാനിലൊരു റെക്കോർഡ് ലക്ഷ്യമിട്ട് ചാഹൽ

ഒരു സീസണിൽ രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന നേട്ടം ലക്ഷ്യമിട്ട് ചാഹൽ . ഈ സീസണിൽ 26 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. 2013 സീസണിൽ രാജസ്ഥാനു വേണ്ടി 28 വിക്കറ്റുകൾ വീഴ്ത്തിയ ജെയിംസ് ഫോക്നറുടെ പേരിലാണ് നിലവിലെ…

‘മക്കൾ ഗുണ്ടകളും കലാപകാരികളുമാകണമെങ്കിൽ അവരെ ബിജെപിയിൽ അയക്കണം’

തങ്ങളുടെ മക്കൾ ഗുണ്ടകളും കലാപകാരികളും പീഡകരുമാകണമെന്ന് ആഗ്രഹിക്കുന്നവർ അവരെ ബി.ജെ.പിയിലേക്ക് അയക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കുരുക്ഷേത്രയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ ഗുണനിലവാരം എഎപി മെച്ചപ്പെടുത്തിയെന്നും…

ഏകീകൃത സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി ജംഇയ്യത്തുല്‍ ഉലമ-എ-ഹിന്ദ്

ഏകീകൃത സിവിൽ കോഡിനെതിരെ ജംഇയ്യത്തുല്‍ ഉലമ-എ-ഹിന്ദ് പ്രമേയം പാസാക്കി. ഏകീകൃത സിവിൽ കോഡ് വ്യക്തിനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും ജംഇയ്യത്തുൽ ഉലമ ചൂണ്ടിക്കാട്ടി.

‘തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പ്’

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്ജ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോർജ്ജ്.

കിരീടത്തിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഞ്ജു സാംസണ്‍

10 വർഷം മുമ്പാണ് സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ചത്. ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ രാജസ്ഥാനിൽ കൗമാരപ്രായത്തിൽ അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. ലോകമെമ്പാടുമുള്ള രാജസ്ഥാൻ റോയൽസ് ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്യാപ്റ്റൻമാരിൽ ഒരാളാണ് സഞ്ജു…

ശ്രീനാഥ് ഭാസി നായകനാകുന്ന ‘ചട്ടമ്പി’യുടെ ടീസർ പുറത്തിറങ്ങി

ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’യുടെ ടീസർ പുറത്തിറങ്ങി. 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചെമ്പൻ വിനോദ്,…

‘താജ്മഹലിനുള്ളില്‍ അവര്‍ മോദിയുടെ സര്‍ട്ടിഫിക്കറ്റ് തിരയുകയാണ്’

താജ്മഹലിനുള്ളിലെ അടച്ചിട്ട മുറികൾ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവും ലോക്സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസി. താജ്മഹലിനുള്ളിൽ പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് അവർ തിരയുകയാണെന്ന് ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയിലെ ബിവാന്ദിയില്‍ ഒരു പൊതുപരിപാടിയിൽ…

സംസ്ഥാനത്ത് മൺസൂൺ എത്തി; എത്തിയത് 3 ദിവസം മുമ്പ്

കാലവർഷം സാധാരണയിൽ നിന്ന് മൂന്ന് ദിവസം മുമ്പായി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ എത്താറുള്ളത്. 2022 മെയ് 29 നാണ് മൺസൂൺ എത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ്…

കൊവിഡിൽ അനാഥരായ കുട്ടികൾക്ക് ആനുകൂല്യങ്ങൾ; പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും

കോവിഡ്-19 മൂലം അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിതരണം ചെയ്യും. കേരളത്തിൽ നിന്ന് 112 കുട്ടികൾക്ക് സഹായം ലഭിക്കും. പാഠപുസ്തകങ്ങളും യൂണിഫോമുകളും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക്…

കാണാതായ താര എയർ വിമാനം തകർന്ന നിലയിൽ കണ്ടെത്തി

നേപ്പാളിൽ കാണാതായ താര എയർ വിമാനം കണ്ടെത്തി.തകർന്ന നിലയിൽ മുസ്താങ്ങിലെ കോവാങ് മേഖലയിൽ ആണ് വിമാനം കണ്ടെത്തിയത്. ലാക്കൻ നദിയിൽ വിമാനാവശിഷ്ടം കണ്ടെന്ന് നാട്ടുകാരാണ് നേപ്പാൾ സൈന്യത്തെ അറിയിച്ചത്. അപകടസ്ഥലത്തേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. 22പേരാണ് വിമാനത്തിലുണ്ടായിരുന്നത്.