Author: newsten

എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ

സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്. ഇബ്രാഹിം ഫൈസി പേരാലിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.…

ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ ജവഹർകെയിലെ മൻസയിൽ വച്ച് പഞ്ചാബി ഗായകനും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരാണ് ഇവർക്ക് നേരെ വെടിയുതിർ ത്തതെന്ന് അറിവായിട്ടില്ല.…

രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണമെന്ന് പി.സി ജോർജ് 

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. കേരളത്തിലെ ഇടത് വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണം. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം സമ്പാദിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്…

4 കൈകളും കാലുകളുമായി ജനിച്ച കുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് സോനു സൂദ്

നാല് കൈകളും കാലുകളുമുള്ള ബീഹാറിൽ നിന്നുള്ള പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് സോനു സൂദ്. നവാഡ ജില്ലയിൽ ജനിച്ച പെൺകുട്ടി സുഖം പ്രാപിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് സോനു രംഗത്തെത്തിയത്.

ഐപിഎൽ ഫൈനലിൽ ടോസ് നേടിയത് ആരെന്നറിയാം

ആവേശോജ്വലമായ ഐപിഎൽ 2022 ഫൈനലിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് കളികളിലും ഗുജറാത്ത് വിജയിച്ചിരുന്നു.

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; മുൻകരുതൽ നടപടികൾ സ്വീകരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്തെ ആദ്യത്തെ മരണം സ്ഥിരീകരിച്ചു. 47കാരനാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇന്ന് മരിച്ചത്. തൃശ്ശൂർ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയുടൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ

ഇന്ന് യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ രോഗമുക്തി നേടി. 2022 മാർച്ച് 7 ൻ ശേഷം ഇന്ന് 2 കോവിഡ്-19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 372 പുതിയ കൊറോണ…

ഇന്ത്യൻ ബിസിനസ് പോർട്ടൽ ഉദ്ഘാടനം ചെയ്ത് വാണീജ്യ സഹമന്ത്രി

കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ ഇന്ത്യൻ ബിസിനസ് പോർട്ടൽ ഉദ്ഘാടനം ചെയ്തു. മന്ത്രാലയം പറയുന്നതനുസരിച്ച്, ഇ-കൊമേഴ്‌സ് പോർട്ടൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, കരകൗശല തൊഴിലാളികൾ, കർഷകർ എന്നിവരെ കൂടുതൽ വിദേശ നിക്ഷേപകരിലേക്ക് എത്താൻ സഹായിക്കും.

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോണ്‍ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

ജമ്മു കശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയിലെ ഡ്രോണ് ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. വെടിവെച്ചിട്ട ഡ്രോണിൽ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായാണ് റിപ്പോർട്ട്. അമർനാഥ് തീർത്ഥാടനത്തിന് മുന്നോടിയായി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഡ്രോണ്‍ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിക്ക് സമീപം ദുരൂഹസാഹചര്യത്തിലാണ്…

‘കെ ഫോൺ ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവ്’

ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വാർഷികാഘോഷത്തിലും സംസ്ഥാന ശാസ്ത്ര പുരസ്കാര വിതരണത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രീയ മനോഭാവം ജനകീയ മാർഗങ്ങളിലൂടെ വികസിപ്പിക്കണം. ശാസ്ത്രത്തെ മനുഷ്യപുരോഗതിക്ക് ഉപയോഗിക്കുന്നത്…