Author: newsten

മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് അഭിപ്രായവുമായി ഗവർണർ

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട ഫയൽ തിരികെ നൽകിയത് ഗൗരവമുള്ള വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയലിൽ ചില സംശയങ്ങൾ ഉള്ളതിനാൽ അത് തിരിച്ചയച്ചു. സംശയങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് വിശദീകരണം തേടി…

കോവിഡ് വാക്‌സിന്‍ മാറിനല്‍കിയ സംഭവം; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ശനിയാഴ്ച നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുക്കാനെത്തിയ 80 കുട്ടികൾക്ക് കോർബി വാക്സിന് പകരം കോവാക്സിനാണ് നൽകിയത്. വാക്സിൻ മാറ്റത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും…

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് ഇ പി ജയരാജൻ

യുഡിഎഫാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാൽ തൃക്കാക്കരയിൽ അത് നടക്കില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ കേരളത്തിലെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. വി ഡി സതീശൻ പറഞ്ഞത് ആരെങ്കിലും കണക്കിലെടുക്കുമോ എന്നും ഇ…

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദുവിന്റെ കൊലപാതകം; ആറു പേർ കസ്റ്റഡിയിൽ

പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസവാലയുടെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം പ്രതികൾ എത്തിയെന്ന്…

പത്തുമിനിറ്റ് ദൈര്‍ഘ്യം,100 കിലോമീറ്റര്‍വരെ വേഗത; തലവേദനയായി മിന്നല്‍ച്ചുഴലികൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ തലവേദനയാണ് മിന്നൽ ചുഴലികൾ. രണ്ടോ മൂന്നോ മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള അതിതീവ്ര ചുഴലിക്കാറ്റാണ് മിന്നൽചുഴലി. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് ഒരു പ്രത്യേക സ്ഥലത്ത് മാത്രം വീശുന്ന കാറ്റിനു ഭീകരനാശം…

താരങ്ങൾ ഉത്തേജക മരുന്ന് രാജ്യത്ത് എത്തിക്കുന്നുവെന്ന് അഞ്ജു ബോബി ജോർജ്

വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് പോകുന്ന ചില അത്‍‌ലറ്റുകൾ നിരോധിത ഉത്തേജക മരുന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ടെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. അടുത്തിടെ ഉത്തേജകമരുന്ന് പരിശോധനയിൽ രാജ്യത്ത് പിടിയിലായ താരങ്ങൾ വിദേശ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കായികതാരങ്ങൾ വഴിയാണ് തന്നെയാണ്…

ജൂലൈയില്‍ ഇന്ത്യയ്ക്ക് ഇനിയും ഊര്‍ജ്ജ പ്രതിസന്ധി നേരിടേണ്ടിവരും

രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. അടുത്ത ഊർജ്ജ പ്രതിസന്ധി ജൂലൈയിൽ രാജ്യത്തെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളിൽ മൺസൂണിനു മുമ്പുള്ള കൽക്കരി ശേഖരത്തിന്റെ അഭാവം രാജ്യം മറ്റൊരു ഊർജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. സിആർഇഎ…

ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി ഒഎന്‍ജിസി

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നു. 40,305 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം കമ്പനി നേടി. ഇതോടെ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ രണ്ടാമത്തെ കമ്പനിയായി ഒഎൻജിസി മാറി. റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഒന്നാം നമ്പർ…

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍

ഈ മാസം ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 39,000 കോടിയിലധികം രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചു. ഫെഡറൽ റിസർവ് യുഎസിൽ പലിശ നിരക്ക് ഉയർത്തുകയും ബോണ്ടുകളിൽ നിന്നുള്ള വരുമാനവും ഡോളറിന്റെ മൂല്യം വർദ്ധിക്കുകയും ചെയ്തതിനാലാണിത്. ഇതോടെ 2022 ൽ വിദേശ…

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; സ്റ്റാര്‍ലിങ്കിനെതിരേ പ്രതിരോധ ഗവേഷകര്‍

എലോൺ മസ്കിന്റെ ഉപഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കിനെതിരെ മുൻകരുതൽ വേണമെന്ന് ചൈനീസ് പ്രതിരോധ ഗവേഷകർ. ദേശീയ സുരക്ഷ ഭീഷണി നേരിടുന്ന ഈ സമയത്ത്, സ്റ്റാർലിങ്കിനെ നശിപ്പിക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന് ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. ചൈനയുടെ ‘ജേണൽ ഓഫ് മോഡേൺ ഡിഫൻസ് ടെക്നോളജി’യിൽ പ്രസിദ്ധീകരിച്ച…