Author: newsten

തിരഞ്ഞെടുപ്പിൽ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്ന് എ.എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കരയിൽ വലിയ അടിയൊഴുക്കുണ്ടാകുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നും തൃക്കാക്കരയിൽ ഇത്തവണ എൻ.ഡി.എയ്ക്ക് അനുകൂലമായി നല്ല അടിയൊഴുക്കുണ്ടെന്നും അതിനാൽ, വളരെയധികം ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. “ആദ്യം ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് ഞാൻ തുടങ്ങിയത്.…

കണ്ണൂർ സർവകലാശാല ക്ലാസുകൾ ജൂൺ 1 മുതൽ

മധ്യവേനലവധിക്ക് ശേഷം കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ ജൂൺ ഒന്നിന് വീണ്ടും തുറക്കും. അഞ്ചാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. 2022-23 വർഷത്തെ അക്കാദമിക് പരീക്ഷാ കലണ്ടർ പ്രകാരം മറ്റ് പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുമെന്ന്…

ഐഐടിടിഎമ്മിൽ ബിബിഎ/എംബിഎ; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റിൽ (ഐഐടിടിഎം) ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് (31-5-22) അവസാനിക്കും.…

‘എന്‍ഡോള്‍ഫാന്‍ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു’

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സമ്പൂർണ നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. എൻഡോസൾഫാൻ ഇരയായ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് വളരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. 28 കാരിയായ മകളെ പരിചരിക്കാൻ…

കാവി ഭാവിയിൽ രാജ്യത്തിന്റെ ദേശീയപതാകയായി മാറുമെന്ന് ബിജെപി നേതാവ്

കാവിക്കൊടി ഭാവിയിൽ രാജ്യത്തിന്റെ ദേശീയപതാകയായി മാറുമെന്ന് കർണാടക ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. കാവിക്കൊടി ത്യാഗത്തിന്റെ പ്രതീകമാണെന്നും മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർത്തു. “ഈ രാജ്യത്ത് കാവി പതാക വളരെക്കാലമായി ബഹുമാനിക്കപ്പെടുന്നു. കാവിക്കൊടിക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി.…

തൃക്കാക്കര പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. തൃക്കാക്കരയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 1,96,805 വോട്ടർമാർ വോട്ട് ചെയ്യുന്ന തൃക്കാക്കര മണ്ഡലത്തിൽ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. ഇടത്…

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

സമീര്‍ വാങ്കഡെയ്ക്ക് ചെന്നൈയിലേക്ക് സ്ഥലംമാറ്റം

മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീർ വാംഖഡെയ്ക്ക് സ്ഥലം മാറ്റം. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. വാങ്കഡെയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇയാളെ ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. ആര്യൻ…

പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രി റിയാസിന് സ്ത്രീധനമായി നല്‍കിയത്: കെ.എം.ഷാജി

പൊതുമരാമത്ത് വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പദവിയും മുഖ്യമന്ത്രിയുടെ മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിൻന്റെ സ്മരണാർത്ഥം കണ്ണൂർ കൂത്തുപറമ്പിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജിയുടെ പ്രസംഗം പ്രധാനമായും…

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി ട്വിറ്ററിന്റെ സർക്കിൾ

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചു ട്വിറ്റർ. ചില ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ട്വിറ്റർ സർക്കിൾ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് സമാനമാണ്. ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളും തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടാൻ കഴിയുന്ന ഒരു സവിശേഷതയാണ് സർക്കിൾ. ഉപയോക്താക്കളുടെ ഫോൺ…