Author: newsten

ഉത്തരാണ്ഡിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ധാമിക്ക് നിര്‍ണായകം

തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡീഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചമ്പാവത്തിൽ നിന്ന് ജനവിധി തേടുകയാണ്. മുഖ്യമന്ത്രിയായി തുടരാൻ പുഷ്കർ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. ചമ്പാവത്തിൽ നിന്ന് വിജയിച്ച കൈലാഷ്…

‘രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എന്‍ഡിഎ അംഗം ഞാനായിരിക്കും’

തൃക്കാക്കരയിൽ വൻ വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് വരുന്ന എൻഡിഎ അംഗമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുണ്ട്. ഇടതുപക്ഷത്തിന് എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടുകളാണുള്ളത്.…

തൃക്കാക്കര; എൻ.ഡി.എ സ്ഥാനാർത്ഥിയും പൊലീസും തമ്മിൽ വാക്കേറ്റം

വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോളിംഗ് ബൂത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. ഇത് ബൂത്തിന് സമീപം അനുവദിക്കാനാവില്ലെന്നും മാധ്യമങ്ങളെ പുറത്ത് മാത്രമേ കാണാവൂ എന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വേണമെങ്കിൽ പോയി കേസ്…

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി ട്വിറ്ററിന്റെ സർക്കിൾ

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചു ട്വിറ്റർ. ചില ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ട്വിറ്റർ സർക്കിൾ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് സമാനമാണ്. ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളും തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടാൻ കഴിയുന്ന ഒരു സവിശേഷതയാണ് സർക്കിൾ. ഉപയോക്താക്കളുടെ ഫോൺ…

വ്യത്യസ്തമായി വിവാഹം; വരണമാല്യത്തിന് പകരം അണിയിച്ചത് പാമ്പുകളെ

ഇക്കാലത്ത്, വ്യത്യസ്തനാകാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. വിവാഹ വേളയിൽ പോലും അത്തരം പുതുമകൾ പരീക്ഷിക്കാൻ ദമ്പതികൾ തയ്യാറാണ്. മഹാരാഷ്ട്രയിലെ ഒരു വധൂവരന്മാർ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത എന്തെങ്കിലും ചെയ്യാനാണ് തയ്യാറായത്. അത് മറ്റൊന്നുമല്ല, പൂക്കൾകൊണ്ടുള്ള വരണമാല്യത്തിന് പകരം പലതരം പാമ്പുകളെയാണ് അവർ കഴുത്തിൽ…

മങ്കിപോക്‌സ്; യു.എ.ഇ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരണമെന്നും രോഗിയുമായി അടുത്തിടപഴകിയവർ 21 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും മന്ത്രാലയം പ്രസ്താവനയിൽ…

‘കള്ളവോട്ട് ചെയ്യാൻ സിപിഎമ്മിനെ അനുവദിക്കില്ല’

കള്ളവോട്ട് ചെയ്യാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്നു വി. ഡി. സതീശൻ. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പട്ടിക തയാറാക്കി നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസർമാരെ ഏൽപിക്കുമെന്നും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപോരയിലെ രാജ്പോറ പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിലെ ത്രാൽ സ്വദേശിയായ ഷാഹിദ് റാതർ, ഷോപ്പിയാൻ സ്വദേശി…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് വീണ്ടും മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലെത്തുന്നതുവരെ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.…

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിർത്തലാക്കൻ ആണ് തീരുമാനം. ബ്രസൽസിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലായിരുന്നു തീരുമാനം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലാണ് തീരുമാനം…