Author: newsten

മെയ്‌ 31;കൂട്ടപ്പടിയിറക്കത്തിന്റെ ദിനം

സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 11,100 ജീവനക്കാർ ഈ വർഷം മെയ് 31നു വിരമിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ഈ കണക്ക്. എല്ലാ മാസവും ജീവനക്കാർ വിരമിക്കുന്നുണ്ടെങ്കിലും, കൂട്ട വിരമിക്കൽ മെയ് മാസത്തിലാണ് നടക്കുന്നത്. കഴിഞ്ഞ മേയിൽ 9,205 പേർ വിരമിച്ചു.…

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരങ്ങളുടെ തിരക്കിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതോടെ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം. വളരെ തിരക്കേറിയ ഷെഡ്യൂളാണ് ടീമിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ ആദ്യം ടി20 പരമ്പര കളിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരും. ആദ്യ…

സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണം ; എസ്ബിഐ

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് (എസ്ബിഐ) സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാനങ്ങൾക്ക് ആനുപാതികമായി വരുമാനം ലഭിക്കും. നികുതി കുറയ്ക്കുമ്പോൾ വരുമാന നഷ്ടമുണ്ടാകും. ഇന്ധന വില വർദ്ധനവ്…

ഗ്യാൻവാപി മസ്ജിദ് കേസ്; വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് വിലക്ക്

വാരാണസി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു. സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ ഹർജിക്കാർ അനുമതി തേടിയിരുന്നു.…

കര കയറാൻ ഒരുങ്ങി ശ്രീലങ്ക; ഇന്ധന, പാചകവാതക വില ഉടനെ കുറയും

കൊളംബോ: ശ്രീലങ്കയിൽ ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വിലയിൽ മാറ്റമുണ്ടാകുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ പി നന്ദലാൽ വീരസിംഗെ. അടുത്ത ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധന സ്റ്റോക്ക് രാജ്യം സംഭരിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു. വിദേശനാണ്യത്തിൽ ലഭിച്ച പണം ഉപയോഗിച്ചാണ്…

ആനന്ദ് ശര്‍മ ബിജെപിയിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി

ന്യൂഡല്‍ഹി: താൻ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ശർമ. നഡ്ഡയെ കാണാൻ ആനന്ദ് ശർമ്മ അവസരം തേടിയെന്ന വാർത്തകൾ അടുത്ത വൃത്തങ്ങള്‍ തള്ളി. രാജ്യസഭാ സീറ്റ് നൽകാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് മാറുമെന്നും…

നൂതന സൗകര്യങ്ങളോടെ കണ്ണൂർ മുണ്ടേരി സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ: കണ്ണൂരിലെ ഗ്രാമീണ പ്രദേശമായ മുണ്ടേരിയിൽ ലോകോത്തര നിലവാരമുള്ള ഒരു സർക്കാർ സ്കൂൾ. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ പൂർണ്ണമായും ഒരു അത്ഭുതമായി മാറിയിരിക്കുന്നത്. കെ കെ രാകേഷ് എം പിയുടെ നേതൃത്വത്തിൽ ‘മുദ്ര’ പദ്ധതിയിലൂടെ 45…

‘സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം’; റിമ കല്ലിങ്കൽ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പമാണ് സർക്കാരെന്ന് റിമ കല്ലിങ്കൽ. സർക്കാരിനെ സംശയിക്കേണ്ട കാര്യമില്ല. മറ്റൊരു സർക്കാരും ഇതുപോലെ അതിജീവിതക്കൊപ്പം നിൽക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പറഞ്ഞു. കേസിനെ കുറിച്ച് ആശങ്കയുണ്ട്. അഞ്ചു വർ ഷമായി ഞാൻ ഇത് പിന്തുടരുന്നു. വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ട…

ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും; ഗതാഗതം തകർന്നു, മരങ്ങൾ കടപുഴകി വീണു

ശക്തമായ കാറ്റ് അക്ഷരാർത്ഥത്തിൽ ഡൽഹി നഗരത്തെ പിടിച്ചുകുലുക്കി. രാവിലെ, നഗരം ഉഷ്ണതരംഗത്തിൽ ഉഴലുകയായിരുന്നു, അതേസമയം വൈകുന്നേരം 4.30ന് വീശിയ കാറ്റ് വില്ലനായി മാറി. മരങ്ങൾ കടപുഴകി വീഴുകയും മരങ്ങൾ വാഹനങ്ങൾക്ക് മുകളിൽ വീണ് കേടുപാടുകൾ സംഭവിക്കുകയും വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്തു. നഗരം…

വേനൽ മഴ; ഇത്തവണ ലഭിച്ചത് 85% അധികം

തിരുവനന്തപുരം: മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള വേനൽമഴക്കാലം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇത്തവണ 85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചു. ഈ കാലയളവിൽ സാധാരണ 361.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത് എന്നാൽ ഈ വർഷം 668.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്, കഴിഞ്ഞ…