Author: admin

കൊല്ലത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം കൊട്ടിയം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീറാണ് ഇന്നലെ ഉച്ചയോടെ കിണറ്റിനുള്ളിൽ കുടുങ്ങിയത്. ഇയാളുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.കിണറ്റിൽ റിംഗ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സുധീർ കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.

സഞ്ജു സാംസണെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ. സഞ്ജു ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യണമെന്നും വിക്കറ്റ് വലിച്ചെറിയുകയായിരുന്നെന്നും ഗവാസ്കർ പറഞ്ഞു. ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങിയത് സഞ്ജുവിനെ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ റൺവെയിൽ നിന്ന് തെന്നി മാറിയ വിമാനത്തിന് തീ പിടിച്ചു

ചൈനയിലെ ചോങ്കിംഗ് വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പെരുന്നയില്‍ ജി സുകുമാരന്‍ നായർ-ജോ ജോസഫ് കൂടിക്കാഴ്ച

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ജോ ജോസഫ് ചർച്ച നടത്തുകയാണ്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ നേരത്തെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു.

പാകിസ്താന് വ്യോമസേനാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഉദ്യോഗസ്ഥന്‍ പിടിയില്‍

ചാരക്കേസിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ദേവേന്ദ്ര ശർമ്മയെ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിൽവർ ലൈൻ കൈപ്പുസ്തകമിറക്കാൻ സംസ്ഥാന സർക്കാർ

‘സിൽവർ ലൈനിനെക്കുറിച്ച് അറിയേണ്ടതെല്ലാം’ എന്ന തലക്കെട്ടിൽ കൈപ്പുസ്തകം പുറത്തിറക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പ്രിന്റിംഗ് ചാർജുകൾക്കും പേപ്പർ വിലയ്ക്കുമായി 7.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ജഡേജ പുറത്തേക്കോ? പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ടീമും ജഡേജയും തമ്മിൽ വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ തള്ളി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ. മെഡിക്കൽ ടീമിന്റെ ഉപദേശത്തെ തുടർന്ന് ജഡേജയ്ക്ക് കളിക്കാൻ കഴിയില്ലെന്നും ജഡേജ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാകുമെന്നും സി.ഇ.ഒ കാശി വിശ്വനാഥൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.ഐ മധുസൂദനന്‍ എംഎല്‍എ

അപകീർത്തികരമായ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഏഷ്യാനെറ്റ് ന്യൂസിന് വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വ. കെ. വിജയകുമാർ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സാധ്യത

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കേന്ദ്രത്തിൽ നിന്ന് കടമായി ആവശ്യപ്പെട്ട 4,000 കോടി രൂപ നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കാൻ ധനവകുപ്പിന് മുമ്പാകെ നിർദ്ദേശമുണ്ടെന്നാണ് വിവരം.

ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം 18 ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം

ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബിൽ ഉൾപ്പെടുത്തണമെന്നാവശ്യം. വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഗെയിമിംഗ് വ്യവസായം ഏറ്റവും ഉയർന്ന 28 ശതമാനം നികുതി നിരക്കിൽ ഉൾപ്പെടുത്തുന്നതിനുപകരം 18 ശതമാനം ജിഎസ്ടി സ്ലാബിൽ നിലനിർത്തണമെന്ന് ആവശ്യം.