Author: admin

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ കുറ്റം…

കണ്ണൂർ സർവകലാശാല യുജി,പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി

സർവകലാശാലയുടെ പഠനവകുപ്പുകൾ/കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള പി ജി പ്രവേശനത്തിനു ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി 2022 ജൂൺ 15 വരെ നീട്ടി. വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി കാമ്പസുകളിലും കോഴിക്കോട്ടും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. പ്രവേശന പരീക്ഷയുടെ…

രാജ്യത്ത് പുതിയതായി 1,569 കോവിഡ് കേസുകൾ രേഖപ്പെടുത്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,569 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്നത്തെ കണക്ക് രാജ്യത്തിന് ആശ്വാസമാണ്. 28 ദിവസത്തിൻ ശേഷമാണ് പ്രതിദിന വർദ്ധനവ് 2,000 ത്തിൽ താഴെയായത്.…

സംസ്ഥാന സർക്കാരിനെതിരെ തര്‍ക്ക ഹര്‍ജിയുമായി പിസി ജോര്‍ജ് കോടതിയില്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. പി.സി. ജോർജിൻ നൽകിയ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പിസി ജോർജിൻ ജാമ്യം അനുവദിച്ചത് സർക്കാരിൻറെ പിടിപ്പുകേട് മൂലമാണെന്ന വിമർശനം ഉയർന്നിരുന്നു.…

ലൈഫ് മിഷൻ താക്കോൽദാനം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളത്ത് പുതുതായി നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

നടിയെ ആക്രമിച്ച കേസ്; ശരത് ദൃശ്യങ്ങൾ കണ്ട ശേഷം നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൈക്കലാക്കിയെന്നും പിന്നീട് പലതവണ കണ്ട ശേഷം അത് നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച്. ഈ വസ്തുത സാധൂകരിക്കുന്ന അഭിഭാഷകരുടെ ഫോൺ കോളും തെളിവായി.

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഏജന്‍സികൾ സഹായിക്കുന്നിലെന്ന് പരാതി

നടിയെ ആക്രമിച്ച കേസിലെ പ്രതി വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള കേരള പൊലീസിൻറെ ശ്രമം പരാജയപ്പെട്ടു. വിജയ് ബാബുവിനെ നാടുകടത്താനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ സഹകരണത്തോടെ വേണം. എന്നാൽ, കേന്ദ്ര ഏജൻസികളിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്നാണ് പരാതി.

‘നൂറ് ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കാതെ വിശ്രമമില്ല’; മൂന്നാമൂഴത്തിന് തയാറെന്ന് മോദി

മൂന്നാമൂഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ എല്ലാ പദ്ധതികളും 100% പൂർത്തിയാക്കുന്നത് വരെ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഉത്കർഷ് സമരോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പുതിയതായി 2,841 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 18,604 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു; ആന്ധ്രയിൽ ജനജീവിതം താറുമാറായി

ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അനുഭവപ്പെട്ട അസാനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ആന്ധ്രയിൽ കനത്ത മഴയിൽ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.