Author: admin

വീട് പൂട്ടിപ്പോവുകയാണോ? പോലീസിന്റെ ‘പോല്‍ ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്യാം

ഇനി ധൈര്യമായി വീട് പൂട്ടി യാത്ര ചെയ്യാം. യാത്ര ചെയ്യുന്നവർ ഇക്കാര്യം പോലീസിൻറെ ‘പോൾ ആപ്പിൽ’ അറിയിക്കണം. ഇതിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷനിലൂടെ ഇത് സാധ്യമാകും. എത്ര ദിവസം വീട് പൂട്ടിയാലും വീട് പോലീസിൻറെ നിരീക്ഷണത്തിലായിരിക്കും. രജിസ്ട്രേഷൻ സമയത്ത് വിവരങ്ങൾ…

31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

പെട്രോകെമിക്കൽസിലെ മാർജിൻ ഞെരുക്കവും ഇന്ധന വിൽപ്പനയിലെ നഷ്ടവും കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നാലാം പാദ അറ്റാദായത്തിൽ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാർച്ചിൽ കമ്പനിയുടെ അറ്റാദായം 6,021.88 കോടി രൂപയായിരുന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 8,781.30…

ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ നടൻ ജോജു ജോർജ് ഹാജരായേക്കില്ല

വാഗമണ്ണിൽ ഓഫ് റോഡ് യാത്ര നടത്തിയതിനു നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു.ഇന്ന് ഹാജരാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹാജരായേക്കില്ല. സംഭവത്തിൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ ഇതിനകം ജാമ്യം എടുത്തിട്ടുണ്ട്.…

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

ഗുജറാത്ത് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്തിൽ പാർട്ടിയുടെ ഉൾപ്പോർ രൂക്ഷമാകുന്നതിനിടെയാണ് ഹർദിക്കിന്റെ തീരുമാനം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹാർദിക്കിന്റെ തീരുമാനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി…

സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ഉയർന്ന വിലയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 560 രൂപയായി കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 36,880 രൂപയായി ഉയർന്നു.…

ബാംഗ്ലൂരിന്റെ ഇതിഹാസ പട്ടിക പുറത്തു വിട്ടു

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെയും വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയും ഉൾപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ ടീം ബാംഗ്ലൂർ ഹാൾ ഓഫ് ഫെയിമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ഇരുവരെയും ആദ്യ കളിക്കാരായി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരും വെർച്വൽ ചടങ്ങിൽ…

ഏഷ്യാ കപ്പ്; വരവറിയിക്കാന്‍ ഗോകുലം, എതിരാളി എ.ടി.കെ. മോഹന്‍ ബഗാന്‍

ഏഷ്യാ കപ്പിൽ ഗോകുലത്തിന്റെ അരങ്ങേറ്റ മത്സരത്തിൽ എതിരാളികൾ മോഹൻ ബഗാൻ . കഴിഞ്ഞ തവണ ഐ-ലീഗ് നേടിയതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ടുള്ള പ്രവേശനം ഗോകുലത്തിന് ലഭിച്ചിരുന്നു. ഐ ലീഗിലെ നിർണായക മത്സരത്തിൽ കൊൽക്കത്ത ക്ലബ്ബ് മുഹമ്മദൻസിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്…

ഗോവ ഇനി മുതല്‍ ആത്മീയ ടൂറിസം കേന്ദ്രമാകും

ടൂറിസ കേന്ദ്രം എന്നറിയപ്പെടുന്ന ഗോവ ഇനി മുതൽ ആത്മീയവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ കേന്ദ്രമായി അറിയപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മതസ്ഥാപനങ്ങൾ ദൈവത്തെയും മതത്തെയും രാഷ്ട്രത്തെയും (ദേവ്, ധർമ്മം, ദേശ്) കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ പിജി പ്രവേശനം

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ എം.എ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കാം. അപേക്ഷാ ഫോമും വിജ്ഞാപനവും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂണ് 20 വരെ സ്വീകരിക്കും. 450 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ൽയു.ഡി ഉദ്യോഗാർത്ഥികൾക്ക് 225 രൂപ മതിയാകും.